Breaking News

Trending right now:
Description
 
Nov 11, 2014

സോഷ്യല്‍ മീഡിയയില്‍ ശക്തമായ തിരിച്ചു വരവ്‌ നടത്തി ശ്രീജ നായര്‍

image
അമിതമായ ഉറക്ക ഗുളിക കഴിച്ചു ഗുരുതരാവസ്ഥയില്‍ ആയ ശ്രീജ നായര്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ തിരിച്ചു വരവ്‌ നടത്തുന്നു. ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ ശ്രീജ നാലു വ്യത്യസ്‌ത പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഇന്നു തുടക്കം കുറിച്ചുകൊണ്ടാണ്‌ സാമൂഹ്യമേഖലയില്‍ ശക്തമായ സാന്നിദ്ധ്യം ആകുന്നത്‌.

ഇതിന്റെ ആദ്യ നടപടിയായി തീര്‍ത്തും ദരിദ്രരായവര്‍ക്ക്‌ അരിയും പലവ്യഞ്‌ജനവും എത്തിച്ചു നല്‌കുന്ന അന്ന പൂര്‍ണ സഹായ പദ്ധതി അന്‍പതു പേരിലേക്ക്‌ വ്യാപിപ്പിക്കുന്നു. മൂന്നു മാസം മുമ്പാണ്‌ അന്നപൂര്‍ണ്ണക്ക്‌ തുടക്കം കുറിച്ചത്‌. നിലവില്‍ 37 കുടുംബങ്ങളെയാണ്‌ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തുക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. അടുത്ത മാസം മുതല്‍ അന്‍പതു കുടുംബങ്ങള്‍ക്ക്‌ ധനസഹായം എത്തിയ്‌ക്കും.

ഈ വരുന്ന വര്‍ഷം മുതല്‍ സൗജന്യ വ്യക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയയ്‌ക്ക്‌ സാമ്പത്തിക സഹായം നല്‌കാന്‍ ശ്രീ ഫൗണ്ടേഷന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങും. നിലവില്‍ സൗജന്യ ഡയാലിസിസിന്‌ സഹായം ചെയ്‌തു നല്‍കുന്നുണ്ട്‌ ശ്രീ ഫൗണ്ടേഷന്‍. കുറഞ്ഞത്‌ രണ്ടുലക്ഷത്തിലേറെ രൂപ ചെലവാകുന്ന വ്യക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയ സൗജന്യമായി ട്രസ്റ്റും തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ഹോസ്‌പിറ്റലും ചേര്‍ന്നു നടത്തും.

തിരുവനന്തപുരത്തെ ഒരു പ്രമുഖന്‍ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ചു അഞ്ചു നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക്‌ വിവാഹ ധനസഹായം നല്‌കാന്‍ തീരുമാനിച്ചിരുന്നു. അതിലേക്ക്‌ അര്‍ഹരായവരെ കണ്ടെത്താനുള്ള ഉത്തരവാദിത്വങ്ങള്‍ ശ്രീജ നായരെയാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. അര്‍ഹരായ അഞ്ചു പേരെ കണ്ടെത്താനുള്ള ശ്രമം ഇന്ന്‌ പൂര്‍ത്തികരിക്കാനാണ്‌ തീരുമാനം. 

സാമൂഹ്യപ്രവര്‍ത്തനത്തിനു പണം കണ്ടെത്തുവാന്‍ ശ്രീജ നടത്തുന്ന ശ്രീ ഡിസൈന്‍സ്‌ ഇന്നു മുതല്‍ കുഞ്ഞുങ്ങളുടെ ഡ്രസ്‌ വില്‍പനയ്‌ക്കും തുടക്കം കുറിക്കും. സാമ്പത്തികലാഭത്തിന്റെ അന്‍പതുശതമാനത്തിലേറെ തുക ട്രസ്റ്റിന്റെ ഫണ്ടിലേക്കാണ്‌ പോകുന്നത്‌.

ഫെയ്‌സ്‌ ബുക്കിനെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ കൂട്ടായ്‌മയായി മാറ്റിയ ശ്രീജയുടെ ശക്തമായ തിരിച്ചു വരവ്‌ അറിയിച്ചുകൊണ്ടാണ്‌ ഇന്ന്‌ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രീജ തുടക്കം കുറിച്ചിരിക്കുന്നത്‌. ഫെയ്‌സ്‌ ബുക്ക്‌ സുഹൃത്തുക്കള്‍ വന്‍ വരവേല്‍പ്പാണ്‌ ശ്രീജയുടെ പദ്ധതിക്ക്‌ നല്‍കുന്നത്‌.