Breaking News

Trending right now:
Description
 
Nov 10, 2014

റോജിയുടെ മരണം: കിംസ്‌ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു യുഎന്‍എ

image

റോജി റോയിയുടെ മരണത്തിനു കാരണക്കാരായ കിംസ്‌ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു യുഎന്‍എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ആവശ്യപ്പെട്ടു. 

ഹോസ്‌പിറ്റല്‍ രംഗത്തെ കോര്‍പറേറ്റ്‌ ഭീകരനായ കിംസ്‌ അധികൃതര്‍ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നഴ്‌സുമാര്‍ക്കെതിരെയും ദ്രോഹപരമായ നടപടികളാണ്‌ സ്വീകരിക്കുന്നതെന്നു ഇവര്‍ കുറ്റപ്പെടുത്തി. 

റോജി റോയിയുടെ മരണത്തില്‍ കുറ്റക്കാരായ ഫൈവ്‌ സ്റ്റാര്‍ ഹോസ്‌പിറ്റലായ കിംസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യു എന്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‌കി. കേസില്‍ ഏറെ ദുരുഹതകള്‍ നില്‍ക്കുന്നതിനാല്‍ ജൂഡീഷറി അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.