Breaking News

Trending right now:
Description
 
Nov 10, 2014

അരുന്ധതി ഭട്ടാചാര്യ നമ്പര്‍ വണ്‍

image ബിസിനസ്‌ ലോകത്തെ കരത്തരായ ഇന്ത്യന്‍ വനിതകളില്‍ ഒന്നാം നിരയില്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. എസ്‌ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ഫോര്‍ച്യൂണ്‍ മാഗസിന്‍ ഇതുസംബന്ധിച്ച്‌ സര്‍വേ നടത്തിയിരുന്നു. ഐസിഐസിഐ ബാങ്കിന്റെ ചന്ദാ കൊച്ചാര്‍, ആക്‌സിസ്‌ ബാങ്കിന്റെ ശിഖ ശര്‍മ്മ എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍. അമ്പതു പേരുടെ പട്ടികയില്‍ പുതുതായി എട്ട്‌ പേര്‍ ഇടം പിടിച്ചിട്ടുണ്ട്‌. ഇവരില്‍ അരുന്ധതി ഭട്ടാചാര്യ, എച്ച്‌പിസിഎല്‍ എംഡി നിഷി വാസുദേവ എന്നിവര്‍ ആദ്യം പത്തിലെത്തി എന്നത്‌ ശ്രദ്ധേയമാണ്‌. പട്ടികയിലെ ആദ്യ പത്തില്‍ എസെഡ്‌ബി സഹസ്ഥാപക സിയ മോഡി, ടിഎഎഫ്‌ഇ മേധാവി മല്ലിക ശ്രീനിവാസന്‍, അപ്പോളോ ആശുപത്രി മനേജിംഗ്‌ ഡയറക്‌ടര്‍ പ്രീത റെഡ്‌ഢി എന്നിവരുമുണ്ട്‌. കിട്ടാകടം നിയന്ത്രണവിധേയമാക്കാന്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചതാണ്‌ അരുന്ധതിയെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നു ഫോര്‍ച്യൂണ്‍ പറഞ്ഞു. ബാങ്കിംഗിനു പുറമെ ഫിനാന്‍സ്‌, ഹെല്‍ത്ത്‌ കെയര്‍, മീഡിയ ഫാഷന്‍, എന്റ്‌ര്‍ടെയിന്‍മെന്റ്‌ എന്നിങ്ങനെയുള്ള വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളാണ്‌ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്‌. ഷഹനാസ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി സ്ഥാപക ഷഹനാസ്‌ ഹുസൈന്‍, ഐസിഐസിഐ ഹോള്‍സെയില്‍ ബാങ്കിംഗ്‌ പ്രസിഡന്റ്‌ സരിന്‍ ദാറുവാല, ഐഎല്‍ ആന്‍ഡ്‌ എഫ്‌എസ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ മാനേജേഴ്‌സ്‌ സിഇഒ അര്‍ച്ചന ഹിങ്കോരാനി, കലാരി കാപ്പിറ്റല്‍ മേധാവി വാനി കൊള, സിപ്‌ ഡയല്‍ മേധാവി വലെരി വാഗനെര്‍ എന്നിവരാണ്‌ പട്ടികയില്‍ പുതുതായി ഇടം പിടിച്ച മറ്റുള്ളവര്‍.