Breaking News

Trending right now:
Description
 
Nov 10, 2014

ആഷിക്‌ അബുവിന്റെ അടുത്ത ചിത്രത്തില്‍ മഞ്‌ജുവും റീമയും നായികമാര്‍

image

ആഷിക്‌ അബുവിന്റെ അടുത്ത ചിത്രത്തില്‍ മഞ്‌ജു വാര്യരും റീമ കല്ലിങ്കലും നായികമാരാകുന്നു. രാഗിണി പത്മിനി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും സ്‌ത്രീ കേന്ദ്രീകൃതമാണ്‌. ശ്യാം പുഷ്‌കരനും രവിയും ചേര്‍ന്നാണ്‌ രാഗിണി പത്മിനിയുടെ തിരക്കഥ എഴുതുന്നത്‌. 
ജനുവരിയില്‍ ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. മഞ്‌ജുവിന്റെ മൂന്നാമത്തെ ചിത്രമാണിത്‌. 

ഇപ്പോള്‍ മഞ്‌ജു സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്‌. പതിനാറു വര്‍ഷത്തിനുശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്‌ജുഎത്തുന്ന ഈ ചിത്രം വിഷുവിന്‌ റിലീസ്‌ ചെയ്യും. 

വിവാഹത്തിനു ശേഷം സിനിമയില്‍നിന്നു ചെറിയ ബ്രെയ്‌ക്ക്‌ എടുത്തിരുന്ന റീമയുടെ രണ്ടാമത്തെ ആഷിക്‌ അബു ചിത്രമാണ്‌. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ നായികയായിരുന്ന റീമ പിന്നീട്‌ അഷികിന്റെ ജീവിതസഖിയായി മാറിയിരുന്നു.
മമ്മൂട്ടി ചിത്രമായ ഗ്യാങ്ങ്‌സ്റ്ററിനു ശേഷമുള്ള ആഷിക്‌ അബു ചിത്രം കൂടിയാണിത്‌