Breaking News

Trending right now:
Description
 
Nov 07, 2014

ശവപ്പെട്ടിയുടെ പരസ്യത്തിനും പെണ്ണിന്റെ നഗ്നമേനി, പരസ്യം വിവാദമാകുന്നു

image

ലണ്ടന്‍: മരണാനന്തര ചടങ്ങുകള്‍ക്ക്‌ ഉപയോഗിക്കുന്ന ശവപ്പെട്ടിയുടെ പരസ്യത്തിനും സ്‌ത്രീ ശരീരത്തിന്റെ നഗ്നതയും ലൈംഗികതയും തന്നെ വിഷയം. പോളണ്ടിലെ ബാര്‍ടെക്‌ എന്ന ലിന്‍ഡ്‌നെര്‍ എന്ന ശവപ്പെട്ടി കമ്പനി തങ്ങളുടെ കലണ്ടറിലാണ്‌ നൂല്‍ബന്ധമില്ലാതെ സ്‌ത്രീകളെ ശവപ്പെട്ടിക്ക്‌ മുകളില്‍ കയറ്റിയിരുത്തി പെട്ടിക്ക്‌ പരസ്യം നല്‍കിയത്‌. നഗ്ന മോഡലിന്റെ നഗ്നത ഒരു പുരുഷന്‍ കൈ കൊണ്ടു മറയ്‌ക്കുന്ന ചിത്രവും കലണ്ടറില്‍ ഉണ്ട്‌. 


കലണ്ടറിനെതിരെ പല കോണിലും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും കമ്പനി വിമര്‍ശനം കാര്യമാക്കിയില്ലായിരുന്നു. എന്നാല്‍ പുരോഹിതര്‍ തന്നെ ഇപ്പോള്‍ കലണ്ടറിനെതിരെ രംഗത്ത്‌ എത്തിയിരിക്കുകയാണ്‌
മരണത്തെ നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെടുത്തിയത്‌ ശരിയായില്ലെന്നും ശവപ്പെട്ടി പരിശുദ്ധമാണെന്നും ഇത്തരം പരസ്യങ്ങള്‍ അതിന്റെ വിശുദ്ധിയെ കളങ്കിതമാക്കുമെന്നും അവരുടെ പ്രധാന വിമര്‍ശനം. 

എന്നാല്‍ മരണത്തിലൂടെ പോലും ഇണകളെ വേര്‍പിരിക്കാനാകില്ലെന്നാണ്‌ തങ്ങള്‍ ഉദ്ദേശിച്ചതെന്നാണ്‌ കമ്പനിയുടെ വാദം.