Breaking News

Trending right now:
Description
 
Nov 07, 2014

ക്രിക്കറ്റ്‌ ആവേശത്തില്‍ PFS കപ്പിന്‌ നാളെ തുടക്കം

image
സിഡ്‌നി: ക്രിക്കറ്റ്‌ മലയാളി കൂട്ടായ്‌മയായ പാരമറ്റ ക്രിക്കറ്റ്‌ ലീഗ്‌ സംഘടിപ്പിക്കുന്ന രണ്ടാമത്‌ PFS( Punnakkal Financial Services) കപ്പിനായുള്ള ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ നവംബര്‍ 8-ന്‌ പാരമറ്റ പാര്‍ക്കില്‍ ആരംഭിക്കുന്നു.

2013-ല്‍ മലയാളികള്‍ക്കുവേണ്ടി ആരംഭിച്ച PFS കപ്പ്‌, ന്യൂവെയ്‌ല്‍സിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന ഏഴു ടീമുകളുടെ വാശിയേറിയ പോരാട്ടങ്ങള്‍കൊണ്ടും കാര്യക്ഷമമായ സംഘാടക മികവുകൊണ്ടും മലയാളി സമൂഹത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എട്ടു ടീമുകളാണ്‌ ഈ വര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ എ-യില്‍ നിലവിലുള്ള ജേതാക്കളായ Paramatta Lions, റണ്ണേഴ്‌സ്‌ അപ്പായ ടീം Hornsby, IMA, Wollongong, Canterbury Sporting Club എന്നിവരാണ്‌ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ ബി -യില്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റാ Wattle Grove Warriers, ഡിസയര്‍ കപ്പ്‌ വിജയികളായ Wenty Boys, ഈ വര്‍ഷത്തെ കറുത്ത കുതിരകളെന്ന്‌ കരുതപ്പെടുന്ന Paramatta Challengers, Strathfield Sparkers എന്നിവരാണുള്ളത്‌. തുല്യശക്തികളായ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്നു പ്രവചിക്കുക അസാധ്യം.

നവംബര്‍ 8, 9 ദിവസങ്ങളില്‍ ആദ്യ രണ്ടു റൗണ്ടുകളും 15 -ന്‌ സെമിഫൈനലുകളും 16 രാവിലെ ഫൈനലും നടത്തപ്പെടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറും പുന്നക്കല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ പ്രൊപ്രൈറ്ററുമായ വര്‍ഗീസ്‌ പുന്നക്കല്‍ നിര്‍വഹിക്കും. വ്യക്തിഗത മികവിനുളള സമ്മാനങ്ങള്‍ Peterson Travels, Grand Media എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നു.