Breaking News

Trending right now:
Description
 
Nov 06, 2014

ചുംബനസമരം നടിക്കെതിരെ പോലീസ്‌ കേസെടുത്തു

image

കൊച്ചിയിലെ ചുംബന സമരത്തെ പിന്തുണച്ചു ഹൈദരബാദില്‍ സമരം നടത്തിയതിന്‌ നേതൃത്വം നല്‍കിയ മലയാള സിനിമയിലെ പുതുമുഖ സിനിമ നടി അരുന്ധതിക്കെതിരെ കേസെടുത്തു. പൊതു സമൂഹത്തില്‍ അശ്ലീലമായ രീതിയില്‍ ചുംബിച്ചുവെന്നാണ്‌ കേസ്‌.


മോഹന്‍ലാല്‍ നായകനായ സ്‌നേഹവീട്‌ സിനിമയില്‍ റോസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയയായ നടി ബി അരുന്ധതിയുടെ ചുംബന ചിത്രങ്ങള്‍ക്ക്‌ ഫെയ്‌സ്‌ബുക്കിലും വാട്‌സ്‌ അപ്പ്‌ വന്‍വരവേല്‍പ്പാണ്‌ ലഭിക്കുന്നത്‌.

ഹൈദരബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ അരുന്ധതി പ്രമുഖ ചാനലിലെ വാര്‍ത്താധിഷ്‌ഠിത പരിപാടിയുടെ അവതാരകയുമായിരുന്നു. 

Untitled-1

കേരള സര്‍വകലാശാലയില്‍ നിന്നു ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക്‌ നേടിയ അരുന്ധതി പ്ലസ്‌ ടുവില്‍ മുഴുവന്‍ മാര്‍ക്ക്‌ നേടിയാണ്‌ വിജയിച്ചത്‌.
ചേത്തയ്‌ക്കല്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറി വി ആര്‍ ബാലകൃഷ്‌ണന്‍ നായരുടെയും ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചീഫ്‌ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഉഷാ കെ പുതുമനയുടെയും മകളാണ്‌
കേരളത്തിലെ സദാചാര പോലീസെനെതിരെ ഐക്യദാര്‍ഢ്യപ്രഖ്യാപിക്കാനാണ്‌ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്‌. 
ചുംബനം അടയാളപ്പെടുത്താന്‍ കടും ചുവപ്പ്‌ നിറത്തിലുള്ള ലിപ്‌സ്റ്റിക്കുകളും പരസ്‌പരം തേച്ചു സമരത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഒക്ടോവിയോ പാസിന്റെയും മാധവിക്കുട്ടിയുടെയും കവിതകള്‍ ചൊല്ലിയാണ്‌ ഇവര്‍ പരസ്‌പരം ചുംബിച്ചത്‌. എ ബി വി പി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ സമരം എത്തിയത്‌ കാമ്പസില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.