Breaking News

Trending right now:
Description
 
Nov 06, 2014

മമ്മൂട്ടിയുടെ അനുജനായി മകന്‍ ദുല്‍ഖര്‍ എത്തുന്നു

image

അഭിനയിക്കാന്‍ കൈ നിറയെ ചിത്രങ്ങളുമായി 2015നെ കാത്തിരിക്കുന്ന മമ്മൂട്ടിക്ക്‌ മറ്റൊരു നേട്ടം. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജേഷ്‌ഠനായി അഭിനയിക്കാനാണ്‌ അവസരം ലഭിച്ചിരിക്കുന്നത്‌. തമിഴിന്റെ ഹിറ്റ്‌ മേക്കര്‍ എന്‍ . ലിംഗസ്വാമിയാണ്‌ അപ്പനെയും മോനെയും ചേട്ടനും അനിയനും ആക്കുന്നത്‌.

ആനന്ദം എന്ന മമ്മൂട്ടി സിനിമയിലൂടെയാണ്‌ ലിംഗസ്വാമി സംവിധായകനായി രംഗത്ത്‌ എത്തിയത്‌. പിന്നീട്‌ റണ്‍ ചണ്ടക്കോഴി, പയ്യ തുടങ്ങിയ സിനിമകള്‍ ഇദ്ദേഹത്തിന്റെ ഹിറ്റ്‌ ചിത്രങ്ങള്‍. 
അടുത്ത വര്‍ഷം മമ്മൂട്ടി പ്രമുഖ സംവിധായകരുടെ 16 ചിത്രങ്ങളിലാണ്‌ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നത്‌.