Breaking News

Trending right now:
Description
 
Nov 06, 2014

പാറ പോലെ ഉറച്ച കാറുകള്‍; ഇടിച്ചാലും തകരില്ല

image


കാര്‍ നിര്‍മ്മതാക്കളുടെ കൂട്ടത്തില്‍ അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും ഇന്ത്യന്‍ കാറുകള്‍ സുരക്ഷിതമല്ലെന്നാണ്‌ പരിശോധനയില്‍ തിരിഞ്ഞത്‌. അതിനാല്‍ കാര്‍ ഇടിച്ചു പരിശോദിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഫ്രൊണ്ടല്‍ക്രാഷ്‌ ടെസ്റ്റ്‌ എന്ന പേരിലുള്ള മുന്‍ ഭാഗ ഇടി പരിശോധന 56 കിലോമീറ്റര്‍ വേഗത്തില്‍ എല്ലാ കാറുകള്‍ക്കും നടപ്പിലാക്കും. ഇപ്പോള്‍ 42 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ കമ്പനികള്‍ സ്വന്തമായി പരിശോധന നടത്തുന്നണ്ടെന്നാണ്‌ വയ്‌പ്‌. ഇതോടെ കാറുകളുടെ വില 50000 മുതല്‍ ഒരു ലക്ഷം വരെ കൂടുമെന്നു കണക്കാക്കുന്നു. 

വാണിജ്യ വാഹനങ്ങളുടെ പുത്തന്‍ മോഡലുകള്‍ക്ക്‌ എ ബി എസ്‌ കര്‍ശനമാക്കും. ബ്രെക്കിടുമ്പോള്‍ തെന്നി നീങ്ങി അപകടം ഉണ്ടാക്കുന്നത്‌ ഇനി മുതല്‍ കുറയുമെന്നാണ്‌ കണക്ക്‌. 
കൂടാതെ. ആഗോളാടിസ്ഥാനത്തില്‍ വാഹനങ്ങളുടെ സുരക്ഷ പരിേശാധന നടത്തുന്ന ന്യൂ കാര്‍ അസസ്‌മെന്റ്‌ പ്രോഗ്രാമും ഇന്ത്യയില്‍ നടപ്പിലാക്കും. അടുത്ത മാര്‍ച്ചിലാവും ഇത്‌ സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കും.
കേരളത്തിലെ ജനപ്രീയ കാറുകളിലൊന്നായ മാരുതി സ്‌ഫിറ്റും നിസാന്‍ ഡാറ്റ്‌സന്‍ ഗോ, എന്നീ കാറുകള്‍ എന്‍ എ സി പി സുരക്ഷ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ തകര്‍ന്നു തരിപ്പണമായതായും റിപ്പോര്‍ട്ടുണ്ട്‌. 
ഡമ്മി ഡ്രൈവറെ ഉപയോഗിച്ച്‌ ഉറപ്പുള്ള ബാരിക്കേഡില്‍ ഇടിച്ചാണ്‌ കാര്‍ പരിശോധിപ്പിക്കുന്നത്‌.