Breaking News

Trending right now:
Description
 
Nov 06, 2014

മനുഷ്യ ബാര്‍ബിയെ സദാചാര പോലീസ്‌ ആക്രമിച്ചു പരുക്കേല്‌പ്പിച്ചു: രൂപം മാറ്റാന്‍ തയാറെടുത്തു യുവതി

image
ജീവനുള്ള ബാര്‍ബിയായി ലോക ശ്രദ്ധയാകര്‍ഷിച്ച യുക്രൈന്‍ യുവതിയായ വലേറിയ ലുക്യനോവെയ്‌ക്ക്‌(28) സദാചാര പോലീസിന്റെ ആക്രമണത്തില്‍ പരുക്ക്‌.
രണ്ടു വര്‍ഷത്തോളമായി ഇവര്‍ക്കെതിരെ സദാചാര പോലീസ്‌ പ്രചരണം നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ വീടിനു സമീപത്തു വച്ചാണ്‌ അക്രമികള്‍ ഉപദ്രവിച്ചത്‌.ഇവരുടെ നിലവിളി കേട്ടു ഓടിയെത്തിയ അയല്‍ക്കാരനാണ്‌ ഇവരുടെ ജീവന്‍ രക്ഷിച്ചത്‌. അക്രമത്തില്‍ പരുക്കേറ്റു ചീര്‍ത്തു വീര്‍ത്ത അവരുടെ മുഖത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. പലരും കരുതിയത്‌ ഇവര്‍ പുതിയ പ്ലാസ്റ്റിക്‌ സര്‍ജര്‍ക്ക്‌ വിധേയയായാതാണെന്നാണ്‌.


പാവയെപ്പോലുള്ള ശരീര വടിവുകൊണ്ടു ശ്രദ്ധയകര്‍ഷിച്ച 28കാരിയായ ഈ മോഡലിന്റെ സ്‌തനം മാത്രമാണ്‌ പ്ലാസിറ്റ്‌ക്‌ സര്‍ജറി ചെയ്‌തു വലുപ്പം കൂട്ടിയിരുന്നത്‌. ബാക്കിയെല്ലാം സ്വാഭാവിക സൗന്ദര്യമാണ്‌.

സദാചാരവാദികളുടെ വേട്ടയാടല്‍ കാരണം തനിക്ക്‌ നിക്ക്‌ ഈ ശരീരം വേണ്ടെന്നും ഇവര്‍ അടുത്തകാലത്ത്‌ പറഞ്ഞു. ഗ്രീക്ക്‌ സ്‌ത്രീ പോരാളികളെ പോലെ ആവനാണെന്ന്‌ തനിക്ക്‌ താല്‌പര്യമെന്നു അവര്‍ പറഞ്ഞിരുന്നു.