Breaking News

Trending right now:
Description
 
Nov 06, 2014

ചെക്കുമാറുമ്പോള്‍ അക്കൗണ്ട്‌ ഉടമയെ അറിയിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌

image ഉയര്‍ന്ന തുകയ്‌ക്കുള്ള ചെക്കുകള്‍ മാറി നല്‍കുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട്‌ ഉടമയെ ഫോണിലൂടെ വിവരം അറിയിക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കി. അക്കൗണ്ടുള്ള ബാങ്ക്‌ ശാഖയിലല്ല ചെക്ക്‌ സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ ആ ശാഖയുമായി ബന്ധപ്പെടുകയും വേണം. വ്യാജ ചെക്ക്‌ ലീഫുകള്‍ ഹജരാക്കി തട്ടിപ്പ്‌ നടത്തുന്നതു തടയുന്നതിനാണ്‌ പുതിയ നിര്‍ദേശം. അഞ്ച്‌ ലക്ഷം രൂപയ്‌ക്കു മേലുള്ള ചെക്കുകള്‍ പണമാക്കി മാറ്റി നല്‍കും. മുമ്പ്‌ പല തലങ്ങളില്‍ പരിശോധന നടത്തി തട്ടിപ്പില്ലെന്ന്‌ ഉറപ്പുവരുത്തണം. തുക രണ്ടുലക്ഷത്തിനുമേല്‍ ആണെങ്കില്‍തന്നെ അക്കൗണ്ട്‌ ഉടമയെ അറിയിക്കണം. അള്‍ട്രാ വയലറ്റ്‌ വെളിച്ചത്തില്‍ ചെക്ക്‌ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്‌. ഉയര്‍ന്ന തുകയ്‌ക്കുള്ള ചെക്കുകള്‍ മാറാന്‍ കിട്ടുമ്പോള്‍ അക്കൗണ്ട്‌ ഉടമയെ ഫോണില്‍വിളിച്ച്‌ ഇടപാട്‌ വ്യാജമല്ലെന്നു ഉറപ്പാക്കണമെന്നും റിസര്‍വ്‌ ബാങ്ക്‌ മുന്നറിയിപ്പുനല്‍കി.