Breaking News

Trending right now:
Description
 
Nov 06, 2014

മഞ്‌ജുവാര്യരും രേവതിയും സൂപ്പര്‍വനിതകള്‍

image തെന്നിന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ മഞ്‌ജുവാര്യരും രേവതിയും ഇടംനേടി. വനിതാ മാഗസിനായ ഫെമിനയാണ്‌ സര്‍വേ നടത്തിയത്‌. തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയും പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്‌. മലയാള സിനിമയില്‍ തിരിച്ചുവരവ്‌ നടത്തിയ മഞ്‌ജു വാര്യരുടെ ജനപ്രീതി വളരെ വലുതാണെന്ന്‌ ഫെമിന വിലയിരുത്തി. സാമൂഹ്യരംഗങ്ങളിലെ ഇടപെടലും മഞ്‌ജുവിനു ഗുണമായി. പതിനാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മഞ്‌ജുവാര്യര്‍ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ്‌ നടത്തിയിരിക്കുന്നത്‌. രേവതി ഇപ്പോള്‍ സംവിധായിക എന്ന നിലയിലാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്‌. എണ്‍പതുകളുടെ തുടക്കത്തില്‍ അഭിനേത്രിയായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന രേവതിക്ക്‌ മലയാളത്തിലും തമിഴിലും തുല്യസ്വീകരണമാണ്‌ ലഭിച്ചത്‌. തെലുങ്കിലും കന്നടയിലും രേവതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്നതിനു മുമ്പാണ്‌ ജയലളിതയെ ഫെമിന തരിഞ്ഞെടുത്തത്‌.