Breaking News

Trending right now:
Description
 
Nov 05, 2014

ഇന്‍ഡോഅമേരി​ക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) ഉദ്ഘാടനം നവംബർ 15 നു ന്യൂയോർക്കി​ൽ

Johnson Punchakkonam
image

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) ഉദ്ഘാടനത്തിനും ഏകദിനസെമിനാറിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമസമൂഹത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഉദ്ഘാടനച്ചടങ്ങ് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രസ്‌ക്ലബ് ഭാരവാഹികള്‍. നവംബര്‍ 15 നു  ന്യൂജേഴ്‌സിയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് രണ്ടുവിശദമായ ക്ലാസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹാക്കിന്റെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഇന്ത്യന്‍ വിദേശ ഫോട്ടോഗ്രഫര്‍ പരേഷ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. ലീഗല്‍ ആസ്‌പെക്ട്‌സ് ആന്‍ഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ആനന്ദ് അഹൂജയുടെ നേതൃത്വത്തില്‍ ബോധവകരണ ക്ലാസും നടത്തും. റിസ്‌ക് മാനേജ്‌മെന്റ് ഓഫ് ജേര്‍ണലിസ്റ്റ് എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഈശോ ജേക്കബിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപരമായ യോഗത്തിലാണ് പ്രസ്‌ക്ലബ് രൂപീകൃതമായത്. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം തന്നെ പ്രസ്‌ക്ലബ് കാഴ്ചവച്ചത്.