Breaking News

Trending right now:
Description
 
Nov 05, 2014

സംസ്ഥാന ടേബിള്‍ ടെന്നിസ്: ആലപ്പുഴ മൂന്നു ടീം ഇനങ്ങളില്‍ ജേതാക്കള്‍

image ആലപ്പുഴ: അറുപത്തിമൂന്നാമത് കേരള സംസ്ഥാന, നാല്പ്പത്തിനാലാമത് അന്തര്‍ ജില്ല സബ് ജൂണിയര്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2014-ല്‍ ആലപ്പുഴ ജില്ല ടേബിള്‍ ടെന്നിസ് ടീം മൂന്നു ടീം ഇനങ്ങളില്‍ ജേതാക്കളും ഒരിനത്തില്‍ റണ്ണര്‍ അപ്പുമായി.

കേഡറ്റ് ഗേള്‍സ് (റീവ അന്ന മൈക്കിള്‍, റീനു ബൈജു, മറിയ ജോഷി), സബ് ജൂണിയര്‍ ബോയ്‌സ് (അശ്വത് ജേക്കബ്, തരുണ്‍ ഫിലിപ്പ്, തരുണ്‍ ശങ്കര്‍, ജേക്കബ് ജോഷി), സബ് ജൂണിയര്‍ ഗേള്‍സ് (ട്രീസ ചെറിയാന്‍, റിയ ബൈജു, അഭയ ജി., കൃഷ്ണ ജെ) എന്നീ ടീമുകളാണ് വിജയികളായത്. കേഡറ്റ് ബോയ്‌സ് (അമീര്‍ അഫ്താബ്, ദേവലോനന്‍ ജോജി, ജിത്തു ജേക്കബ്) റണ്ണര്‍ അപ്പാണ്.

സബ് ജൂണിയര്‍ ഗേള്‍സ് സിംഗിള്‍സില്‍ റിയ ബൈജു വിജയിയും അഭയ ജി റണ്ണര്‍ അപ്പും ട്രീസ ചെറിയാന്‍ ലൂസിംഗ് സെമിയുമാണ്. കേഡറ്റ് ഗേള്‍സ് സിംഗിള്‍സില്‍ റീവ അന്ന മൈക്കിള്‍ റണ്ണര്‍ അപ്പും റീനു ബൈജു ലൂസിംഗ് സെമിയുമാണ്. ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയില്‍ പരിശീലനം നേടുന്നവരാണ് ജില്ലാ ടീം അംഗങ്ങള്‍.

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെന്നലോട് യംഗ് സോള്‍ജിയേഴ്‌സ് ടി.ടി ക്ലബ് ഗവണ്മെന്റ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്‌സ്.