Breaking News

Trending right now:
Description
 
Nov 05, 2014

വീ ആര്‍ സൗത്ത്‌ ഓഫ്‌ ഇന്ത്യ, മദ്രാസിയല്ല വീഡിയോ വൈറലാകുന്നു

image
ദക്ഷിണേന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം വിഷയമാക്കിയുള്ള മ്യൂസിക്‌ വീഡിയോ വൈറലാകുന്നു. സൗത്ത്‌ ഇന്ത്യക്കാരെ പൊതുവായി മദ്രാസി എന്നു വിളിക്കുന്നതിലുള്ള വൈരുദ്ധ്യമാണ്‌ ഈ മ്യൂഡിക്‌ വീഡിയോയുടെ അടിസ്ഥാനം. ഭക്ഷണവും വസ്‌ത്രവും സംസംസ്‌കാരവും ഭാഷയും മതവും എന്നു വേണ്ട എല്ലാത്തിനും തനിമ പുലര്‍ത്തുന്നവരെ മൊത്തത്തില്‍ മദ്രാസി എന്നു വിളിക്കുന്നതിലെ അനിഷ്ടമാണ്‌ വീഡിയോയുടെ പ്രമേയം.

ബില്ലി ജോയലിന്റെ വി ഡീസന്റ്‌ സ്‌റ്റാര്‍ട്ട്‌ ദ ഫയര്‍ എന്ന ഹിറ്റ്‌ ഗാനത്തിന്റെ ഈണം കടമെടുത്താണ്‌ ഈ ഗാനം തയാറാക്കിയിരിക്കുന്നത്‌. എന്നഡാ റാസ്‌ക്കല്‍സ്‌ എന്ന ഗ്രൂപ്പാണ്‌ ഗാനം പുറത്തിറക്കിയിരിക്കുന്നത്‌. യോഹന്നാന്‍ ചാക്കോയും രാജീവ്‌ രാജാറാമുമാണ്‌ വരികള്‍ എഴുതിയിരിക്കുന്നത്‌. ആലാപനം യോഹന്‍ ചാക്കോയും അഞ്‌ജന രാഘവനുമാണ്‌.