Breaking News

Trending right now:
Description
 
Nov 04, 2014

15% അധിക ഇന്ധനക്ഷമതയുമായി ഓള്‍ട്ടോ കെ10

image കാര്‍ വിപണിയിലെ മുന്‍നിരയിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്‌ കൂടുതല്‍ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓള്‍ട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകര്‍ഷകമായ യുവത്വം തുളുമ്പുന്ന രൂപകല്‍പ്പനയോടെ വിപണിയിലെത്തുന്ന ഓള്‍ട്ടോ കെ10 ലിറ്ററിന്‌ 24.07 കിലോമീറ്റര്‍ വരെ മൈലേജ്‌ ലഭ്യമാകും. നിലവിലുള്ള മോഡലിനേക്കാള്‍ 15 ശതമാനം അധികമാണ്‌ പുതിയ ഓള്‍ട്ടോയുടെ ഇന്ധനക്ഷമത. ഇന്റലിജന്റ്‌ ഗ്യാസ്‌ പോര്‍ട്ട്‌ ഇന്‍ജക്ഷനോടെ പുതിയതായി അവതരിപ്പിക്കുന്ന സിഎന്‍ജി മോഡലിന്‌ സിഎന്‍ജി മോഡില്‍ കിലോഗ്രാമിന്‌ 32.26 കിലോമീറ്റര്‍ മൈലേജ്‌ ലഭിക്കും.

ഉയരവും വീതിയും ഉള്‍ഭാഗത്തെ വിസ്‌തീര്‍ണവും വര്‍ദ്ധിപ്പിച്ചാണ്‌ പുതിയ ഓള്‍ട്ടോ നിരത്തിലിറങ്ങുന്നത്‌. എന്‍ജിനും ഇന്ധനക്ഷമതയും ഏറെ പരിഷ്‌കരിച്ചാണ്‌ പുതിയ കാര്‍ അവതരിപ്പിക്കുന്നത്‌. മികച്ച ഇന്ധനക്ഷമതയോടെ ഓട്ടോ ഗിയര്‍ ഷിഫ്‌റ്റ്‌ ലഭ്യമാക്കുന്നത്‌ സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെയാണ്‌. സിഎന്‍ജി അടക്കം ആറ്‌ വേരിയന്റുകളിലായി പുറത്തിറക്കുന്ന ഓള്‍ട്ടോ കെ10 മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ നിരയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ കാറുകള്‍ വിററഴിക്കാന്‍ സഹായിക്കുകയും ചെയ്യും.


ഹുഡില്‍ വീതിയേറിയ കുറുകെയുള്ള ലൈനുകളും 3ഡി രൂപത്തിലുള്ള വളവോടുകൂടിയ ബോണറ്റും ഏറെ ആകര്‍ഷകമാണ്‌. എടുത്തു നില്‍ക്കുന്ന ബംപറും ഗ്രില്ലിലെ ക്രോമും സ്‌റ്റൈലാര്‍ന്ന ഹെഡ്‌ ലാംപുകളും പുതിയ ഓള്‍ട്ടോ കെ10ന്‌ ഊര്‍ജ്ജസ്വലത പകരുന്നു.


പുതിയ ഓള്‍ട്ടോയുടെ ഉള്‍വശങ്ങളും ഏറെ ആകര്‍ഷകമാണ്‌. ഫ്‌ളോയിംഗ്‌ വളവുകളും എനര്‍ജറ്റിക്‌ ലൈനുകളും കൂടുതല്‍ വിസ്‌തൃതമായ രൂപം നല്‌കുന്നു. ഗ്രാഫിക്‌സുകളും പ്രത്യേക ഫിനിഷുകളും ആഡംബരം തോന്നിപ്പിക്കുന്നതാണ്‌. അപോള്‍സ്‌റ്ററിയും കളര്‍ സ്‌കീമുകളും ഏറെ ആകര്‍ഷകമാണ്‌.
ക്ലാസി ഇന്‍സ്‌ട്രമെന്റ്‌്‌ പാനല്‍, സ്‌പോര്‍ട്ടി സ്‌പീഡോമീറ്റര്‍, പുതിയതായി രൂപകല്‍പ്പന ചെയ്‌ത 3-സ്‌പോക്ക്‌ സ്‌ററീയറിംഗ്‌ വീല്‍, ഡ്യൂവല്‍ ടോണ്‍ ഇന്റീരിയര്‍, സില്‍വര്‍ ഗാര്‍ണിഷ്‌ഡ്‌ ഡോര്‍ ട്രിം, എസി ല്യൂവേഴ്‌സ്‌, ഗിയര്‍ ഷിഫ്‌റ്റ്‌ ബെസല്‍, പുതിയ പ്രീമിയം പിയാനോ ബ്ലാക്ക്‌ ഫിനിഷ്‌ ഓഡിയോ, കീലെസ്‌ എന്‍ട്രി സംവിധാനം, അകത്തുനിന്ന്‌ ക്രമീകരിക്കാവുന്ന പുറത്തുള്ള മിറര്‍, അക്‌സസറി സോക്കറ്റ്‌, ഗിയര്‍ ഷിഫ്‌റ്റ്‌ ഇന്‍ഡിക്കേറ്റര്‍, കീ ഓഫ്‌ റിമൈന്‍ഡര്‍, ഹെഡ്‌ലാംപ്‌ വാണിംഗ്‌ ബസര്‍, ഡിജിറ്റല്‍ ക്ലോക്ക്‌, ഫ്രന്റ്‌ പവര്‍ വിന്‍ഡോസ്‌ എന്നിവയും പുതിയതായി രൂപല്‍പ്പന ചെയ്‌തവയാണ്‌.