Nov 04, 2014
നടി ശരണ്യ മോഹന്‍ ബോളിവുഡ് ചിത്രത്തിലേക്ക്
വളരെ ചുരുക്കംചില മലയാളസിനിമകളില്‍ അഭിനയിക്കുകയും മലയാളികള്‍
നെഞ്ചിലേറ്റുകയും ചെയ്ത നടി ശരണ്യ മോഹന്‍ ബോളിവുഡ് ചിത്രത്തില്‍
അഭിനയിക്കാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക്,
കന്നട സിനിമകളിലും ശരണ്യ ഇതിനോടകം ഭാഗ്യംപരീക്ഷിച്ചുകഴിഞ്ഞു. തമിഴില്‍
ഹിറ്റായ വെണ്ണില കബഡി കുഴു എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെയാകും
ബോളിവുഡിലേക്കുള്ള താരത്തിന്റെ ചുവടുവയ്പ്. ഷൈലേന്ദര്‍ വര്‍മ സംവിധാനം
ചെയ്യുന്ന ചിത്രത്തിന് ബദല്പൂര് ബോയ്സ് എന്നാണ്
പേരിട്ടിരിക്കുന്നത്. ഇതേചിത്രത്തിന്റെ തെലുങ്കുപതിപ്പിലും ശരണ്യ
അഭിനയിച്ചിരുന്നു. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മാന്യത
കൈവിട്ടുള്ള കളിക്ക് നടി തയാറായിട്ടില്ല. അതായത് മാന്യമായരീതിയില്‍
വസ്ത്രം ധരിക്കാന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍
അഭിനയിക്കുന്നുവെന്നു കരുതി ഈ രീതിക്കു മാറ്റംവരുത്താനൊന്നും ശരണ്യ
തീരുമാനിച്ചിട്ടില്ല. ഇക്കാര്യം സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ
ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ നിഷാനായിരിക്കും
മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുക. അന്നു കപ്പൂര്‍, പൂജാഗുപ്ത എന്നിവരും
ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.