Breaking News

Trending right now:
Description
 
Nov 03, 2014

രണ്ടാം ഭര്‍ത്താവിന്റെ ഇടപെടലില്‍ ജാക്വിലിന്‍ കെന്നഡിയുടെ നഗ്നചിത്രം പുറത്തുവന്നു

image യുഎസ്‌ മുന്‍ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വിലിന്‍ കെന്നഡി ഒനാസിസ്‌ ഗ്രീസിലെ സ്‌കോര്‍പിയോസ്‌ ബീച്ചില്‍ നഗ്നയായി കിടക്കുന്ന കാര്യം ഫോട്ടോഗ്രാഫറെ അറിയിച്ചത്‌ രണ്ടാം ഭര്‍ത്താവ്‌ അരിസ്റ്റോട്ടില്‍ ഒനാസിസ്‌ ആയിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. യഥാസമയം വിവരം അറിഞ്ഞതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ ജാക്വിലിന്റെ നൂല്‍ബന്ധമില്ലാത്ത ചിത്രം കിട്ടുകയും ചെയ്‌തു. ജാക്വിലിനുമായുള്ള വിവാഹശേഷവും ഗായിക മരിയ കാലസുമായി ബന്ധം തുടര്‍ന്ന ഒനാസിസ്‌ ഭാര്യയെ പ്രതിരോധത്തിലാക്കാന്‍ നടത്തിയ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്തരമൊരു നടപടിയെന്ന്‌ ദ്‌ ഗുഡ്‌ സണ്‍ ജെഎഫ്‌കെ ജൂനിയര്‍ ആന്‍ഡ്‌ ദ്‌ മദര്‍ ഹി ലവ്‌ഡ്‌ എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ക്രിസ്റ്റഫര്‍ ആന്‍ഡേഴ്‌സണ്‍ എന്ന എഴുത്തുകാരന്റേതാണ്‌ പുസ്‌തകം. കെന്നഡിയുടെ മരണശേഷമായിരുന്നു ജാക്വിലിന്‍ വ്യവസായിയ ഒനാസിസിന്റെ ഭാര്യയായത്‌. ഒനാസിസിന്റെ സ്വഭാവദൂഷ്യം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്‌ ഭാര്യ നഗ്നയായി ബീച്ചില്‍ കിടക്കുന്നുവെന്ന രഹസ്യവിവരം ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധയില്‍പെടുത്തിയത്‌. ഈ ചിത്രം ഉപയോഗിച്ച്‌ ഭാര്യയെ കുറ്റപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 1972-ലാണ്‌ ഈ സംഭവം ഉണ്ടായത്‌. 1979ലായിരുന്നു ഓനാസിസിന്റെ മരണം.