Breaking News

Trending right now:
Description
 
Sep 19, 2012

വാര്‍ദ്ധക്യത്തെയും അര്‍ബുദത്തെയും പ്രതിരോധിക്കാന്‍ ബ്രഹ്മി

image കുളങ്ങളുടെയും തോടുകളുടെയും സമീപ പ്രദ്ദേശങ്ങളില്‍ സര്‍വ്വ സാധാരണമായി കാണുന്ന ഒരു ഔഷധ സസ്യമാണ്‌ ബ്രഹ്മി. ഈ ബ്രഹ്മിയെക്കുറിച്ച്‌ നമ്മുക്ക്‌ സാധാരണ പരിചിതമായ വാര്‍ത്ത ബ്രഹ്മി ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ്‌. എന്നാല്‍ നിത്യയൗവനത്തിനു ബ്രഹ്മി ഉത്തമമെന്നാണ്‌ ആയുര്‍വേദം പറയുന്നത്‌. ബ്രഹ്മിയില്‍ അടങ്ങിയരിക്കുന്ന ബ്രഹ്മിന്‍, ബക്കോപ്പിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ നാഡികോശങ്ങളെ ഉത്തേജിപ്പിച്ച്‌ ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 മുതിര്‍ന്നവര്‍ ജരാനിരകളെ അകറ്റുന്നതിനു ബ്രഹ്മി സ്ഥിരമായി ഉപയോഗിക്കുന്നത്‌ അത്യുത്തമമെന്നാണ്‌ ശാസ്‌ത്രം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച്‌ അര്‍ബുദരോഗം തടയാന്‍ ഈ ഔഷധം ഫലപ്രദമാണത്രേ. മാനോസുഖത്തിനും ദീര്‍ഘായുസ്സുനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ബ്രഹ്മി സഹായിക്കും. കുട്ടികളും ബ്രഹ്മിയും ബ്രഹ്മി ചേര്‍ത്തുണ്ടാക്കുന്ന ബ്രഹ്മാഘ്യതം ബുദ്ധിവികാസത്തിനു സഹായിക്കുമെന്നാണ്‌ ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ പശുവിന്‍ നെയ്യ്‌,വയമ്പ്‌, നറുനീണ്ടി, തിപ്പലി കോട്ടം ഇവ ചേര്‍ത്തുണ്ടാക്കുന്ന ഔഷധം ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യവും നല്‌കും.

 കുട്ടികള്‍ക്ക്‌ നിറവും കാന്തിയും ഉണ്ടാകാന്‍ ബ്രഹ്മി ഉത്തമമാണ്‌. ബ്രഹ്മി ചേര്‍ത്തുണ്ടാക്കുന്ന ബ്രഹ്മീഘൃതം എന്ന ഔഷധം മാനസിക രോഗങ്ങള്‍ക്കുള്ള ഔഷധമായും ഉപയോഗിക്കാറുണ്ട്‌. ബ്രഹ്മി ചേര്‍ത്തു കാച്ചിയ എണ്ണ ഉപയോഗിക്കുന്നത്‌ നേത്രരോഗങ്ങള്‍ തടയാന്‍ സഹായിക്കുമത്രേ നടീല്‍ രീതി പണ്ടു കാലങ്ങളില്‍ മുറ്റത്തെ തൊടികളില്‍ സര്‍വ്വസാധാരണമായ ബ്രഹ്മി ഇന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ ഏത്‌ മൂലയിലാണെങ്കിലും എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു ഔഷധ സസ്യമാണ്‌ ഇത്‌ ചെടിച്ചട്ടിയില്‍ മണ്ണും ചാണകവും ചേര്‍ത്ത്‌ നട്ട്‌ പതിവായി നനച്ചു കൊടുത്താല്‍ ഇത്‌ നന്നായി വളരും. 

നന്നായി സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടത്ത്‌ ഇതിന്റെ തണ്ട്‌ മുറിച്ചു നട്ടാല്‍ ഇത്‌ സമദ്ധമായി വളരും. മൂന്നുമാസം കൊണ്ട്‌ ബ്രഹ്മിയുടെ വിളവെടുപ്പും തുടങ്ങാം. ആയുര്‍വേദ മരുന്നുകളില്‍ ബ്രഹ്മി ഒഴിച്ചുകൂടാനാവാത്ത ഔഷധസസ്യമാണ്‌