Nov 02, 2014
ഹൃതിക് റോഷനും സൂസെയ്ന് ഖാനും വേര്‍പിരിഞ്ഞു
ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സൂസെയ്ന് ഖാനും വിവാഹമോചിതരായി. 14
വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് പിരിയുകയാണെന്ന്
ഇരുവരും പ്രഖ്യാപിച്ചത്. ഏപ്രില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും
കോടതിയെ സമീപിക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടെ നല്കിയ വിവാഹമോചന
ഹര്‍ജി ബാന്ദ്രയിലെ കുടുംബക്കോടതി പരിഗണിച്ച് തീര്‍പ്പാക്കുകയായിരുന്നു.
ഇരുവരും തങ്ങളുടെ അഭിഭാഷകര്‍ക്കൊപ്പം കഴിഞ്ഞദിവസമാണ് ഹാജരായത്.
ജീവനാംശത്തെ സംബന്ധിച്ചും രണ്ടു മക്കളെ സംബന്ധിച്ചും തര്‍ക്കങ്ങളില്ലെന്ന്
അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തന്റെ പ്രണയം സൂസനോടൊപ്പം ഉണ്ടാകുമെന്നും
തന്റെ അഭാവത്തിലും സൂസന്റെ ജീവിതം പ്രകാശിക്കണമെന്നും ഹൃതിക് തന്റെ
ഫേസ്ബുക്ക് പേജില്‍ ആശംസിച്ചു. ചെറുപ്രായംമുതല്‍ അടുപ്പത്തിലായിരുന്ന
ഇരുവരുടെയും വേര്‍പിരിയല്‍ ആരാധകര്‍ക്ക് ഞെട്ടലോടെയാണ് കേട്ടത്.
സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃതിക്. സിനിമാ
നിര്‍മാതാവുകൂടിയായ സഞ്ജയ് ഖാന്റെ മകളാണ് സുസെയ്ന്‍.