Breaking News

Trending right now:
Description
 
Nov 02, 2014

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു

image കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ അഭിനയിച്ചു തുടങ്ങിയ ചിത്രം ഉടന്‍ പൂര്‍ത്തിയാക്കും. ഉമേഷ്‌ ശുക്ലയുടെ ഓള്‍ ഈസ്‌ വെല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ്‌ താരം അഭിഷേക്‌ ബച്ചന്റെ അമ്മയും ഋഷി കപൂറിന്റെ ഭാര്യയുമായാണു കേന്ദ്രമന്ത്രി സിനിമയിലെത്തുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ അഭിനയിച്ചു തുടങ്ങിയ ചിത്രമായിരുന്നു ഓള്‍ ഈസ്‌ വെല്‍. തിരഞ്ഞെടുപ്പിനു മുമ്പേതന്നെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. പിന്നീട്‌ തിരഞ്ഞെടുപ്പു തിരക്കുകളിലും തുടര്‍ന്ന്‌ മന്ത്രിപദത്തിലുമെത്തിയതോടെ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ്‌ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ഇനിയുള്ള ബാക്കി ചിത്രീകരണത്തില്‍ വാരാന്ത്യങ്ങളില്‍ മാത്രം അഭിനയിക്കാമെന്നാണു മന്ത്രി സിനിമയുടെ പിന്നണി പ്രവര്‍ത്തകരോട്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ചലച്ചിത്രരംഗത്തുനിന്നു രാഷ്‌ട്രീയത്തിലെത്തിയ സ്‌മൃതി ഇറാനി തിരക്കിലാണെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ അടുത്തിടെ തീരുമാനിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കെതിരേ അമേത്തിയില്‍നിന്നു മത്സരിച്ചു പരാജയപ്പെട്ട സ്‌മൃതി ഇറാനിക്ക്‌ മോദി അധികാരത്തിലെത്തിയതോടെ മന്ത്രിപദം നല്‍കുകയും ചെയ്‌തു.