Breaking News

Trending right now:
Description
 
Nov 01, 2014

ടാറ്റാ ക്രുസിബിള്‍ കോര്‍പ്പറേറ്റ്‌ ക്വിസ്‌ 2014 അരുണ്‍ തോമസ്‌ നിതിന്‍ സുരേഷ്‌ സഖ്യം വിജയികള്‍

image കൊച്ചി: ടാറ്റാ ക്രുസിബിള്‍ ക്വിസ്‌ 2014 കൊച്ചി മേഖലാതല മത്സരത്തില്‍ മലയാള മനോരമയുടെ അരുണ്‍ തോമസ്‌, നിതിന്‍ സുരേഷ്‌ സഖ്യം വിജയികള്‍. ഡിഫന്‍സ്‌ അക്കൗണ്ട്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ടീമിന്റെ ഷിബിന്‍ ആസാദ്‌, അനില്‍ കുമാര്‍ സഖ്യമാണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌. മലയാള മനോരമ ടീം ബാംഗ്ലൂരില്‍ നടക്കുന്ന സോണല്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക്‌ ഒരു ലക്ഷം രൂപയും, റണ്ണേഴ്‌സ്‌ അപ്പിന്‌ 50,000 രൂപയും കാഷ്‌ അവാര്‍ഡ്‌ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ വൈസ്‌ പ്രസിഡന്റ്‌ സുധിര്‍ വാര്യര്‍ സമ്മാനിച്ചു. കൊച്ചിയിലെ വിവിധ കോര്‍പ്പറേറ്റ്‌ കമ്പനികളെ പ്രതിനിധീകരിച്ച്‌ 48 ടീമുകളാണ്‌ മത്സരത്തിനെത്തിയത്‌. പ്രാഥമിക റൗണ്ട്‌ പിന്നിട്ട്‌ അവസാന ആറുപേരുടെ റൗണ്ടില്‍ എത്തിയ മറ്റുടീമുകള്‍ - അനില്‍ രാഘവന്‍, നന്ദകുമാര്‍ (ഫാക്‌ട്‌), ശ്യം, അരുണ്‍ എംഎസ്‌ (ഏരീസ്‌ ഗ്രൂപ്പ്‌), രാജന്‍ സിഎന്‍, അരുണ്‍ എഎസ്‌ (ക്രാഫ്‌റ്റ്‌ ലാബ്‌സ്‌ ടെക്‌നോളജീസ്‌), ജയ്‌മോഹന്‍, രശ്‌മി ആന്റണി (വോഡാഫോണ്‍) രാജ്യത്ത്‌ 25 കേന്ദ്രങ്ങളിലാണ്‌ പ്രാഥമിക റൗണ്ട്‌ ക്രുസിബിള്‍ കോര്‍പ്പറേറ്റ്‌ ക്വിസ്‌ നടന്നത്‌. ഏഴുലക്ഷം രൂപയും ട്രോഫിയുമാണ്‌ ദേശീയതല വിജയികള്‍ക്ക്‌ സമ്മാനം.