Breaking News

Trending right now:
Description
 
Oct 30, 2014

നടി ശ്വേത ബസുവിനെ പുനരധിവാസ കേന്ദ്രത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്‌

image
അമ്മയുടെ ഹര്‍ജിയില്‍ തെലുങ്ക്‌ നടി ശ്വേത ബസു പ്രസാദിന്‌ മോചനം. നടിയെ റെസ്‌ക്യു ഹോമില്‍ നിന്ന്‌ മോചിപ്പിച്ച്‌ അമ്മയോടൊപ്പം വിട്ടയക്കാനാണ്‌ കോടതി വിധി. ആറു മാസത്തേക്ക്‌ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന കീഴ്‌ കോടതി വിധി ചോദ്യം ചെയ്‌തു അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി.

മകളെ വീട്ടില്‍ അയക്കാതെ പുനരധിവാസ കേന്ദ്രത്തിലാക്കാനുള്ള നടപടി മൗലികാവകാശ ലംഘനമാണെന്ന അമ്മയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതി കെട്ടു വേശ്യവൃത്തിയിലേക്ക്‌ തിരിഞ്ഞതാണെന്നു പോലീസിനോട്‌ താരം പറഞ്ഞതായി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‌കിയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്‌ എത്തിയിരുന്നു.