Breaking News

Trending right now:
Description
 
Oct 30, 2014

കായിക മേഖലയ്‌ക്ക്‌ കരുത്തേകാന്‍ കേരള-ഓസ്‌ട്രേലിയ സംയുക്ത വര്‍ക്ക്‌ഷോപ്പ്‌

image കേരളത്തിലെ കായികമേഖലയ്‌ക്ക്‌ ഉണര്‍വ്വ്‌ പകരാന്‍ ലക്ഷ്യമിട്ട്‌ കേരള സര്‍ക്കാര്‍-ഓസ്‌ട്രേലിയ സഹകരണം. സംസ്ഥാന സര്‍ക്കാരിന്റെ കായിക യുവജനക്ഷേമ വകുപ്പും ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌, എക്‌സര്‍സൈസ്‌ ആന്റ്‌ ആക്‌ടീവ്‌ ലിവിംഗും (ഐഎസ്‌ഇഎഎല്‍) സംയുക്തമായി കൊച്ചി ഹോളിഡേ ഇന്നില്‍ ദ്വിദിന എലൈറ്റ്‌ സ്‌പോര്‍ട്‌സ്‌ വര്‍ക്ക്‌ ഷോപ്പ്‌ സംഘടിപ്പിച്ചു. വിക്‌ടോറിയ സര്‍ക്കാരിന്റെയും ആസ്‌ട്രേലിയന്‍ ട്രേഡ്‌ കമ്മീഷന്റെയും പിന്തുണയോടെയാണ്‌ വര്‍ക്ക്‌ ഷോപ്പ്‌ സംഘടിപ്പിച്ചത്‌.

സംസ്ഥാനത്തിന്റെ കായിക മികവുകള്‍ മെച്ചപ്പെടുത്തുന്നതിന്‌ സഹായിക്കുക എന്ന ലക്ഷ്യവുമായാണ്‌ ഈ വര്‍ക്ക്‌ ഷോപ്പ്‌ നടത്തിയത്‌.ഐഎസ്‌ഇഎഎല്‍ പ്രതിനിധി ഡോ: കാമില ബ്രോക്കറ്റ്‌, ആസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സിന്റെ മുന്‍ ഡയറക്‌ടര്‍ പ്രൊഫസര്‍ പീറ്റര്‍ ഫ്രിക്കര്‍ എന്നിവരാണ്‌ വര്‍ക്ക്‌ ഷോപ്പിന്‌ നേതൃത്വം നല്‍കിയത്‌.

ആസ്‌ട്രേലിയ, ഫ്രാന്‍സ്‌, നെതര്‍ലാന്റ്‌, ജപ്പാന്‍ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ കായിക സംവിധാനങ്ങളിലെ പുതിയ പ്രവണതകള്‍ വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കായികവകുപ്പ്‌ പ്രതിനിധികള്‍, കായിക സംഘടനാ പ്രതിനിധികള്‍, സ്‌പോര്‍ട്‌സ്‌ മാനേജര്‍മാര്‍, കോച്ചുകള്‍, അത്‌ലറ്റുകള്‍, സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവരാണ്‌ വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുത്തത്‌. ഈ പ്രൊജക്‌ടിന്റെ ഭാഗമായ അടുത്ത വര്‍ക്ക്‌ ഷോപ്പ്‌ ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത്‌ നടക്കും. സ്‌പോര്‍ട്‌ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ്‌, ഡയറക്‌ടര്‍ ഡോ.പി പുഗഴേന്തി ഐഎഫ്‌എസ്‌ എന്നിവരുമായി ആസ്‌ട്രേലിയന്‍ സംഘം കൂടിക്കാഴ്‌ച നടത്തി.