Breaking News

Trending right now:
Description
 
Nov 27, 2012

ഭീകരരുടെ ഭീഷണി: മലാലയ്‌ക്ക്‌ ബ്രിട്ടനില്‍ താമസമൊരുക്കും

image

ലണ്ടന്‍: താലിബാന്‍ ഭീകരരുടെ വെടിയേറ്റ്‌ ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി മലാല യൂസഫ്‌സായിക്ക്‌ ബ്രിട്ടനില്‍ താമസിക്കുന്നതിന്‌ സൗകര്യമൊരുക്കും. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തന്നെയാണ്‌ മലാലയ്‌ക്ക്‌ ഇംഗ്ലണ്ടില്‍ സ്ഥിരമായി താമസിക്കുന്നതിന്‌ അവസരമൊരുക്കുന്നത്‌. യൂസഫ്‌സായി കുടുംബത്തിനു നേരെ താലിബാന്‍ വധഭീഷണി മുഴക്കിയ സാഹചര്യത്തിലാണ്‌ നടപടി. ഇതിനായി മലാലയുടെ പിതാവ്‌ സിയാവുദ്ദീന്‍ യൂസഫ്‌സായിക്ക്‌ ബര്‍മിങ്‌ഹാമിലുല്‌ള പാക്കിസ്ഥാന്‍ കോണ്‍സുരേറ്റില്‍ ജോലി നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്‌. ഒരുവര്‍ഷത്തെ കരാറിലായിരിക്കും ജോലി നിയമിക്കുക.യൂസഫ്‌ സായി കുടുംബത്തിലെ എല്ലാവരും ഇംഗ്ലണ്ടിലാണിപ്പോള്‍. വിനോദസഞ്ചാര വിസ ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഈ വിസയുടെ കാലാവധി 2013 മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്യും. ഭീകരര്‍ വധഭീഷണി യൊരുക്കിയ സാഹചര്യത്തില്‍ സ്ഥിരതാമസത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.


പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നിലപാടുകളെക്കുറിച്ചും താലിബാന്‍ ശക്തികേന്ദ്രമായ സ്വാത്‌ താഴ്‌ വരയില്‍ ജിനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും പതിനാലുകാരിയായ മലാല ബ്ലോഗെഴുതി പ്രതികരിച്ചത്‌ ഭീകരുടെ വിരോധത്തിനു ഇടയാക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട്‌ വരുംവഴി ബസ്‌ തടഞ്ഞുനിര്‍ത്തി മലാലയുടെ തലയ്‌ക്കുനേരെയാണ്‌ വെടിവച്ചത്‌. ആക്രമണത്തില്‍ മലാലയുടെ കൂട്ടുകാരിക്കും പരുക്കേറ്റിരുന്നു. ഗുരുതരമായ പരുക്കേറ്റ മലാലയെ പാക്കിസ്ഥാന്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയശേഷം ബെര്‍മിങ്‌ഹാമിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിദഗ്‌ധചികിത്സയില്‍ മലാല അപകടഘട്ടം തരണം ചെയ്‌തു. ഇതോടെയാണ്‌ ഭീകരര്‍ വധഭീഷണി ഉണ്ടായത്‌. മലാലയ്‌ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു എതിര്‍പ്പുയര്‍ന്നിരുന്നു. പാക്‌ മതപുരോഹിതരും താലിബാനെതിരെ തിരിയുകയും ചെയ്‌തു.