Breaking News

Trending right now:
Description
 
Oct 30, 2014

40കോടി ഇന്ത്യക്കാര്‍ക്ക്‌ ടോയ്‌ലറ്റുകളില്ല,3,50,000 തോട്ടിപ്പണി ചെയ്യുന്നവര്‍ ഇന്ത്യയില്‍, ഗുജറാത്ത്‌ മുമ്പന്തിയില്‍

image 1
ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്‌ 3000 കോടി രൂപ. പൊതുസ്ഥലത്തെ ചപ്പു ചവറുകള്‍ വ്യത്തിയാക്കി പ്രധാനമന്ത്രി ശുചിത്വ ഭാരതത്തിനായി ശ്രമിക്കുമ്പോള്‍ ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള സംസ്ഥാനത്ത്‌ 3 50,000 ത്തോളം തോട്ടി പണിക്കാര്‍. 
ശത കോടികള്‍ പട്ടിണി കിടക്കുമ്പോള്‍, ലക്ഷക്കണക്കിന്‌ മനുഷ്യര്‍ മനുഷ്യമല മൂത്ര വിസര്‍ജനങ്ങള്‍ കൈകൊണ്ടു വാരി ജീവിതം ഹോമിക്കുന്ന സംസ്ഥാനത്ത്‌ തന്നെ ലോകത്തെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മാണത്തിനായി പണം ചിലവഴിക്കുന്നതിനെതിരെ വിദേശ മാധ്യമങ്ങളും രംഗത്ത്‌ എത്തിയിരിക്കുന്നു. ഗുജറാത്തിലാണ്‌ ലോകത്തെ ഏറ്റവും വലിയ പ്രതിമ നിര്‍മാണത്തിനായി ഗുജറാത്ത്‌ സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത്‌


ശുചിത്വ ഭാരതമെന്ന പേരില്‍ ചില വൃത്തിയാക്കല്‍ യജ്ഞം സംഘടിപ്പിച്ച്‌ മാധ്യമ ഗിമിക്കുകളാണ്‌ പ്രധാനമന്ത്രി കാണിക്കുന്നതെന്ന്‌ മോദി വിമര്‍ശകരുടെ വാക്കുകള്‍ ശരി വയ്‌കുന്നവയാണ്‌ തോട്ടി പണിക്കാരുടെ ജീവിതം.
സുപ്രിം കോടതി നിയമം മൂലം നിരോധിച്ച തോട്ടിപണി ഇന്ന്‌ ഏറ്റവും അധികം ചെയ്യുന്നത്‌ ഗുജറാത്തിലാണന്നുള്ളതാണ്‌ ഏറ്റവും നിരാശജനകം. പൗരാണിക കാലത്ത്‌ ആരംഭിച്ച തോട്ടിപ്പണി ഇന്നും ഇന്ത്യയിലെ ഉത്തരേന്ത്യയില്‍ പ്രചാരത്തില്‍ ഇരിക്കുന്നത്‌. മുഗള്‍ ബുദ്ധ കാലത്തും ബ്രിട്ടീഷ്‌ ഭരണക്കാലത്തും തോട്ടി പണി വ്യാപകമായിരുന്നു. പിന്നീട്‌ അതു കുറഞ്ഞു വന്നുവെങ്കിലും ഇന്നും പ്രാബല്യത്തില്‍ ഇരിക്കുന്നു. തോട്ടിപണി ഒരു പ്രത്യേക ജന വിഭാഗം പാരമ്പര്യമായി ചെയ്‌തു വരുന്ന തൊഴിലാണ്‌. ഇന്നും അവരെ മുഖ്യധാര സമൂഹത്തില്‍ നിന്ന്‌ മാററി നിറുത്തിയിരിക്കുകയാണ്‌. വെറും ചണ കൊട്ടകളില്‍ തലയില്‍ ചുമന്നു കൊണ്ടാണ്‌ ഈ വിസര്‍ജ്യം ഇവര്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇവര്‍ കൊണ്ടു പോകുന്നത്‌.


ആധുനിക ടോയ്‌ലറ്റ്‌ സംവിധാനം പോയിട്ട്‌ ടോയ്‌ലറ്റ്‌ എന്താണെന്ന്‌ അറിയാത്തവര്‍ വരെ ഇന്നും നമ്മുടെ രാജ്യത്ത്‌ ഉണ്ട്‌. 
ചപ്പും ചവറും റോഡില്‍ നിന്നു മാറ്റി മന്ത്രിമാര്‍ ചില കോമഡികള്‍ കാണിച്ച്‌ പത്രതാളുകളില്‍ ഇടം പിടിക്കുമ്പോള്‍ ഇന്ത്യയെന്തന്ന്‌ അറിയുന്നവര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന്‌ അറിയുക.