Breaking News

Trending right now:
Description
 
Oct 30, 2014

ഹെല്‍മറ്റ്: ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ദുരുപയോഗിക്കുമോയെന്ന് ആശങ്ക

image ഹെല്‍മറ്റില്ലാതെ പോകുന്നവരെ റോഡില്‍ തടഞ്ഞു പിഴയീടാക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്ന പോലീസ് ചീഫിന്റെ ഉത്തരവ് ദുരുപയോഗിക്കപ്പെടുമോയെന്നു പൊതുജനങ്ങള്‍ക്ക് ആശങ്ക. വീഡിയോ ക്യാമറയ്ക്കു പകരം മൊബൈല്‍ ഫോണിലാണ് പലയിടങ്ങളിലും പോലീസ് ഇതു നടപ്പിലാക്കുന്നത് എന്നതിനാലാണിത്.

വീഡിയോ ക്യാമറയാണെങ്കില്‍ ചിത്രീകരിച്ച ഉടനേ അതു ബ്ലൂടൂത്ത് വഴിയോ ഇന്റര്‍നെറ്റ് മുഖേനയോ കൈമാറാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. മൊബൈലാണെങ്കില്‍ തത്ക്ഷണം അതു മറ്റുള്ളവര്‍ക്കു കൈമാറാനാകും. യുവതികളുടെ അംഗലാവണ്യം ക്ലോസ്അപ്പില്‍ സമയമെടുത്തും എതിര്‍പ്പുകൂടാതെയും ചിത്രീകരിക്കാന്‍ പോലീസിനു അവസരം ലഭിക്കുന്നുണ്ട്. എന്തൊക്കെ ചിത്രീകരിക്കണമെന്നോ കൂടാതെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ എന്താണെന്നും അത് എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നും ആര്‍ക്കൊക്കെ അതു പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരവില്‍ വെളിപ്പെടുത്തിയിട്ടില്ല.

വീഡിയോയിലും മൊബൈലിലും പോലീസ് രഹസ്യസ്വഭാവത്തോടെ പകര്‍ത്തിയ പല ദൃശ്യങ്ങളും പിന്നീട് സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ വൈറലാകുന്നത് പതിവാണ്. പോലീസ് ചിത്രീകരണമായതിനാല്‍ സാധാരണക്കാര്‍ അതിനു പുറകേ പരാതിയുമായി പോകാറില്ല. സൈറ്റുകളില്‍ നേരിട്ട് ഉടനെ പ്രസിദ്ധീകരിച്ചില്ലെങ്കിലും വാട്‌സ്ആപ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ ബന്ധപ്പെട്ടവര്‍ക്ക് കണ്ടുരസിക്കാന്‍ ദൃശ്യങ്ങള്‍ പെട്ടെന്നു എത്തിക്കാം. കിട്ടുന്നവര്‍ എന്തു ചെയ്യുമെന്നു ആര്‍ക്കുമറിയാനാകില്ല. ലീക്ഡ് വീഡിയോ എന്ന പേരില്‍ വരുന്നത് മിക്കവയും ഇത്തരത്തിലുള്ളതാണ്.