Breaking News

Trending right now:
Description
 
Nov 27, 2012

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബെന്‍ ഒരുങ്ങി

image ബ്രിസ്‌ബെന്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കാന്‍ ബ്രിസ്‌ബെന്‍ ഒരുങ്ങി. നവംബര്‍ 29 -ന്‌ രാവിലെ 11.30ന്‌ ബ്രിസ്‌ബെന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ആലഞ്ചേരി പിതാവിന്‌ സെന്‍ട്രല്‍ ക്യൂന്‍സ്‌ ലാന്‍ഡിലുള്ള വിവിധ ബ്രിസ്‌ബെന്‍ കാത്തലിക്‌ കമ്മ്യൂണിറ്റികള്‍ സംയുക്തമായി സ്വീകരണം നല്‍കും. ബ്രിസ്‌ബെന്‍ അതിരൂപതക്കുവേണ്ടി വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ മനീലി, പ്രവാസി കാത്തലിക്‌ കമ്മ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ്‌ അരീക്കുഴി എന്നിവരാണ്‌ ബൊക്കെ നല്‍കി സ്വീകരിക്കുന്നത്‌. തുടര്‍ന്ന്‌ ബ്രിസ്‌ബെനിലേക്കുപോവുന്ന കര്‍ദ്ദിനാള്‍ ബ്രിസ്‌ബെനിലെ സീറോ മലബാര്‍ സഭാ വൈദികരുമായി കൂടിക്കാഴ്‌ച നടത്തും.

വൈകുന്നേരം 5.45-ന്‌ ഹോളണ്ട്‌ പാര്‍ക്കിലെ വി. ജൊയാക്കിം ദേവാലയത്തില്‍ ആലഞ്ചേരി പിതാവിന്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ ബ്രിസ്‌ബെന്‍ അതിരൂപതക്കുവേണ്ടി വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ മനീലി, പ്രവാസി കാത്തലിക്‌ കമ്മ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ്‌ അരീക്കുഴി എന്നിവര്‍ ചേര്‍ന്ന്‌ സ്വാഗതം ആശംസിക്കും. തുടര്‍ന്ന്‌ ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാന. വികാരി ജനറാളും, ബ്രിസ്‌ബെനിലെ എല്ലാ മലയാളി വൈദികരും സഹകാര്‍മ്മികരായിരിക്കും.

തുടര്‍ന്ന്‌ പൊതുസമ്മേളനം, സ്‌നേഹവിരുന്ന്‌. ഈ സമയം പിതാവുമായി ആശയവിനിമയം നടത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതായിരിക്കും.