Breaking News

Trending right now:
Description
 
Oct 29, 2014

മുരളി ലങ്ക വാള്‍മാര്‍ട്ട്‌ ഇന്ത്യയുടെ ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍

image കൊച്ചി : വാള്‍മാര്‍ട്ട്‌ ഇന്ത്യയുടെ ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസറായി മുരളി ലങ്ക നിയമിതനായി. വാള്‍മാര്‍ട്ട്‌ ഇന്ത്യയുടെ കീഴിലുള്ള ബെസ്റ്റ്‌ പ്രൈസ്‌ മോഡേണ്‍ ഹോള്‍സെയില്‍ സ്റ്റോറുകളുടെ ഓപ്പറേഷന്‍സ്‌, സെയില്‍സ്‌, ബിസിനസ്‌ ഡവലപ്‌മെന്റ്‌, മെമ്പര്‍ഷിപ്പ്‌, മാര്‍ക്കറ്റിംഗ്‌, അസറ്റ്‌ പ്രൊട്ടക്ഷന്‍ ചുമതലകളായിരിക്കും മുരളി ലങ്ക നിര്‍വഹിക്കുക. ഡിസംബര്‍ ഒന്ന്‌ മുതല്‍ അദ്ദേഹം ചുമതലയേല്‍ക്കും.

വാള്‍മാര്‍ട്ടില്‍ 25 ലധികം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമായാണ്‌ മുരളി ലങ്ക പുതിയ പദവിയിലെത്തുന്നത്‌. 1989 ലാണ്‌ മുരളി വാള്‍മാര്‍ട്ടില്‍ ചേരുന്നത്‌. 2008 ല്‍ ഇന്ത്യ ഓപ്പറേഷന്‍സ്‌ മേധാവിയായി. 2013 മുതല്‍ അമേരിക്കയിലെ ടക്‌സാസ്‌ ഡിവിഷന്റെ ഡവലപ്‌മെന്റല്‍ റീജിണല്‍ ജനറല്‍ മാനേജരാണ്‌.