Breaking News

Trending right now:
Description
 
Oct 27, 2014

ബലാത്സംഗം ചെയ്‌ത പുരുഷനെ കൊലപ്പെടുത്തിയ യുവതിയെ അവസാനം തൂക്കിക്കൊന്നു

image

ഇറാന്‍: പ്രതീക്ഷയുടെ അവസാന മുകുളങ്ങളും കരിഞ്ഞുണങ്ങി, അവള്‍ക്ക്‌ ഇറാന്‍ കോടതി വധശിക്ഷ നടപ്പിലാക്കി. മാധ്യമ ശ്രദ്ധയും പ്രതിഷേധവും മറികടന്നാണ്‌ ഇറാനിയന്‍ യുവതി റെഹാനെ ജബ്ബാരിക്ക്‌ ഇറാന്‍ കോടതി വധശിക്ഷ നടപ്പിലാക്കിയത്‌. 

മുന്‍ ഇന്റലിജന്റ്‌സ്‌ ഉദ്യോഗസ്ഥനായ മോര്‍ത്താസ്‌ സര്‍ബാന്ദിയെ യുവതിയെ ബലാത്സംഗം ചെയതതിന്‌ പകരമായാണ്‌ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തിയത്‌. 
ക്രൂര മാനഭംഗത്തിന്‌ ഇരയായതില്‍ പ്രതിഷേധിച്ചാണ്‌ കൊലപാതകമെന്നു വാദം കോടതി തള്ളുകായായിരുന്നു. 2007 മുതല്‍ യുവതി ജയിലിലാണ്‌ പല തണ വധശിക്ഷ മാറ്റി വയ്‌ക്കുകയായിരുന്നു. ഇന്നലെ അവസാനമായി മാതാവിനെ കാണാന്‍ അനുമതി നലികിയ ശേഷം വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അവസാന നിമിഷം വരെ മിച്ചിരുന്നു.