Breaking News

Trending right now:
Description
 
Oct 27, 2014

നാമം സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു

Vineetha Nair
image ന്യൂജേഴ്സി: ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രവാസികൾക്ക് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്ന നാമം എന്ന പ്രമുഖ സാംസ്കാരിക സംഘടനയുടെ അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സുവനീർ പുറത്തിറക്കുന്നു. 

 


ഡിസംബർ 13 ന് സംഘടിപ്പിക്കുന്ന  നാമം  എക്സലൻസ് അവാർഡ്‌ ദാനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ചാണ്‌ സുവനീർ പ്രകാശനം. സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നതായി നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവൻ  ബി നായർ  അറിയിച്ചു. ലേഖനങ്ങൾ, സന്ദേശങ്ങൾ, കഥ, കവിത, ചിത്രങ്ങൾ തുടങ്ങിയവയാണ്‌ പരിഗണിക്കുന്നത്. ജയകൃഷ്ണൻ നായർ, രാജശ്രീ പിന്റോ, ഡോ. ആശ വിജയകുമാർ എന്നിവർക്കാണ് സുവനീറിന്റെ ചുമതലയെന്ന് ആനുവൽ ബാൻക്വറ്റ് പ്രോഗ്രാം കണ്‍വീനർ വിനീത നായർ  പറഞ്ഞു.   


klvineetha@yahoo.com എന്ന ഇമെയിലിലേക്കാണ് രചനകൾ അയക്കേണ്ടത്‌.  നവംബർ 15 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി.