Breaking News

Trending right now:
Description
 
Oct 27, 2014

ശാപമോക്ഷമില്ലാതെ ഡല്‍ഹി കേരള സ്കൂള്‍

P Gopalakrishnan
image ഡല്‍ഹിയില്‍ മലയാളക്കരയുടെ വിദ്യാഭ്യാസ സംസ്കാര സുഗന്ധം പരത്തുന്ന  നാല് കേരള സ്കൂളുകള്‍ കാനിംഗ് റോഡ്‌, വികാസ് പുരി, മയൂര്‍ വിഹാര്‍, ആര്‍.കെ.പുരം എന്നീവിടങ്ങളില്‍ പ്രവൃത്തിക്കുന്നുണ്ട്. മലയാളികള്‍ക്ക് പ്രഥമ പരിഗണയാണ് ലക്ഷ്യമെങ്കിലും സമൂഹത്തിലെ സമസ്ത മേഖലകളിലേയും പഠിതാക്കളും പഠനത്തിനായി ഇവിടങ്ങളിലെ സേവനം സ്വീകരിക്കുന്നു. ആയതിനുള്ള പ്രദാന കാരണം മറ്റിടങ്ങളിലെ സമാന  സ്കൂളുകളെ അപേക്ഷിച്ച് വളരെ തുച്ചമായ ഫീസ്‌ ഘടനയും ലളിതമായ പ്രവേശന ക്രമങ്ങളും തന്നെയെന്നതില്‍ സംശയമില്ല. എന്നിരുന്നിട്ടു കൂടി  ഭോധപൂര്‍വ്വമോ അന്യായമോ ആയി ചില തല്‍പരകക്ഷികളാല്‍   സൃഷ്ടിക്കപെടുന്ന  വിവാദങ്ങളിള്‍ നിന്നും മോചനമില്ലാതെ ഡല്‍ഹി   കാനിംഗ് റോഡ്‌ കേരള സ്കൂള്‍ അങ്കണത്തെ വലിച്ചിഴയ്ക്കുന്നു എന്നത് ഒട്ടനവധി വരുന്ന ഡല്‍ഹി മലയാളീ സമൂഹത്തിന് നിരാശയും നാണക്കേടും സമ്മാനിക്കുന്നു എന്നതാണ് വാസ്തവം. 

ഒരേ കേന്ദ്ര കമ്മറ്റിയുടെ മാര്‍ഗ്ഗനീര്‍ദ്ദേശത്തിന്‍ കീഴില്‍ പ്രവൃത്തിക്കുന്നതാണ്  ഈ നാലു കേരള സ്കൂളുകളും എങ്കിലും   മറ്റു മൂന്നു ഭാഗങ്ങളിലും ഉള്ള കേരള സ്കൂളുകളില്‍ ഇല്ലാത്ത എന്തു പോരായ്മയുടെ പേരിലാണ് എന്നും ഈ കാന്നിംഗ് റോഡ്‌ സ്കൂളിനെ മാത്രം  വിവാധങ്ങളിലേക്കും അവഹേളനങ്ങളിലേക്കും നയിച്ച്‌ പാത്രീഭാവിപ്പിക്കുന്നത് എന്നത് ഡല്‍ഹി  മലയാളികള്‍ ഇനിയെങ്കിലും  ചിന്തിക്കെണ്ടിയിരിക്കുന്നു. ആയതിന്റെ പ്രശ്നപരിഹാര പ്രയത്നത്തിന് രംഗത്തു വരേണ്ടിയിരിക്കുന്നു. എന്തീന്റെ പെരിലായിരുന്നാലും ശരി ഇനിയും നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തെ താറടിച്ചു കാണിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു  നേരെ അനങ്ങാപാറ നയം സ്വീകരിക്കുന്നത് തികച്ചും ഖേതകരം തന്നെ. 

ഏറെ വിവാധങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടലും നിരീക്ഷണത്തിലും നടന്ന തിഞ്ഞെടുപ്പിലൂടെ പ്രിന്‍സിപള്‍ അദ്ദ്യക്ഷനായി അധികാരമേറ്റ പുതിയ കമ്മറ്റി ഭാരവാഹികളും ഇന്ന് ആരുടെയൊക്കെയോ  താല്‍പ്പര്യ സംരക്ഷണത്തിന്റെ ഭാഗമായി   രണ്ടു തട്ടില്‍ നിലയുറപ്പിച്ചിരിക്കുന്നു എന്നതാണ് വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ സൂചിപ്പിക്കുന്നത്.  പി.ടി.എ. സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍  ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ ആരംഭിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരവും വിരല്‍ ചൂണ്ടുന്നതും ഈ ദിശയിലേക്കു തന്നെ.  മറ്റു കേരള സ്കൂളുകളെ അപേക്ഷിച്ച് വെറും തുച്ചമായ ഫീസ്‌ മാത്രം ഈടാക്കുകയും , അതുപോലെ തന്നെ പ്രവേശനത്തോടനുബന്ധിച്ച് വളരെ ചുരുങ്ങിയ തുക മാത്രമേ ബില്‍ഡിങ്ങ്  ഡവലപ്പ്മെന്റ് ഇനത്തിലേക്ക് ഈടാക്കുന്നുള്ളൂവെങ്കിലും  ആയതു പോലും നിരാകരിക്കണം എന്നതാണ്   അനിശ്ചിതകാല നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇക്കൂട്ടരുടെ ഇപ്പോഴത്തെ ആവശ്യം എന്നാണറിവ്.
അങ്ങനെയെങ്കില്‍ വിവിധ വിഭാഗക്കാരായ ആയിരത്തി ആഞ്ഞൂറില്‍ പരം വിദ്യാര്‍ത്തികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഇരുപതില്‍ പരം ട്രെയിനി ടീച്ചര്‍മാരടക്കം വരുന്ന വലിയ വിഭാകങ്ങള്‍ക്കായി വരുന്ന   വേതന വ്യവസ്ഥകള്‍  എങ്ങനെ പരിഹരിക്കും? സ്ഥിരം ജീവനക്കാര്‍ക്കായി വരുന്ന മൊത്തം വേതനത്തിന്റെ തൊണ്ണൂറ്റി അഞ്ചു ശതമാനം വിഹിതവും ഡല്‍ഹി സര്‍ക്കാരാണ്  വഹിക്കുന്നത് എന്നിരുന്നാലും  ശിഷ്ടം വരുന്ന അഞ്ചു ശതമാനം സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ തന്നെ കണ്ട്തണ്ടേ? അത് പോലെ തന്നെ സ്കൂളുമായി ബന്ധപെട്ട  ദൈന്യം ദിന ആവശ്യങ്ങള്‍ക്കും  , കറന്റ്, കുടി വെള്ളം, ഫോണ്‍ തുടങ്ങി സര്‍ക്കാര്‍ ഭാഗത്തു നിന്നും ലഭ്യമാകുന്ന ഡി.ടി.സി ബസ്സുകളുടെ മാസ കുടിശിക തുടങ്ങിയവയും ആര് എങ്ങനെ ഏര്‍പ്പാടാക്കും എന്ന ചോദ്യവും അവശേഷിക്കുന്നു. ഇത്തരം നിചസത്യങ്ങളൊന്നും കാണാതെ വെറും നാശത്തിലേക്ക് മാത്രം നയിക്കുവാനുള്ള ഇത്തരം പ്രവണതകളെ ഒരു തരത്തിലും അങ്കീകരിക്കുവാനൊ ന്യായീകരിക്കുവാനോ ആര്‍ക്കും കഴിയുകയില്ല.