Breaking News

Trending right now:
Description
 
Oct 27, 2014

വീടുവാങ്ങുന്നതിന്‌ ടാറ്റ വാല്യൂ ഹോംസിന്റെ ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമം

image ടാറ്റ ഹൗസിംഗ്‌ ഡവലപ്‌മെന്റ്‌ കമ്പനിയുടെ സബ്‌സിഡിയറിയായ ടാറ്റ വാല്യൂ ഹോംസ്‌ വീടുവാങ്ങുന്നതിനായി ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു.

www.tatavaluehomes.com എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ ലോകത്ത്‌ എവിടെനിന്നും വാങ്ങാം. മൂന്നു ലളിതമായ ഘട്ടങ്ങളിലായി ലൊക്കേഷന്‍ തെരഞ്ഞെടുത്ത്‌, വിശദാംശങ്ങള്‍ നോക്കി, 30,000 രൂപ മുടക്കി ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാന്‍ അവസരം നല്‌കുന്നതാണ്‌ പുതിയ വെബ്‌സൈറ്റ്‌.

അഹമ്മദാബാദ്‌, ബാംഗളുരു, മുംബെ, ചെന്നൈ, പൂന എന്നീ നഗരങ്ങളിലെല്ലാം ഒരേ വിലയ്‌ക്ക്‌ വീടുകള്‍ വാങ്ങാന്‍ ഇപ്പോള്‍ അവസരമുണ്ട്‌. ഇതാദ്യമായാണ്‌ വിവിധ നഗരങ്ങളിലെ വസ്‌തുക്കള്‍ക്ക്‌ ഒരേ വില അവതരിപ്പിക്കുന്നത്‌. ഒരു ബിഎച്ച്‌കെ വീടുകള്‍ക്ക്‌ 29.9 ലക്ഷം രൂപയും രണ്ടു ബിഎച്ച്‌കെ വീടുകള്‍ക്ക്‌ 39.9 ലക്ഷവും രണ്ട്‌ ബിഎച്ച്‌കെ ലാര്‍ജ്‌ വീടുകള്‍ക്ക്‌ 49.9 ലക്ഷം രൂപയും മൂന്നു ബിഎച്ച്‌കെ വീടുകള്‍ക്ക്‌ 59.9 ലക്ഷം രൂപയുമാണ്‌ വില.

ടാറ്റ വാല്യൂ ഹോംസ്‌ ഇതുവരെ ഒരു ദശലക്ഷം ചതുരശ്രയടി റെസിഡന്‍ഷ്യല്‍ സ്‌പേയ്‌സ്‌ വിറ്റഴിച്ചുകഴിഞ്ഞു. 300 കോടി രൂപ വില വരുന്ന 700 യൂണിറ്റുകള്‍ക്ക്‌ തുല്യമാണിത്‌. യുവാക്കളാണ്‌ കൂടുതലായി വീടുകള്‍ക്കായി പണം മുടക്കുന്നത്‌ എന്നതാണ്‌ ഇപ്പോഴത്തെ പ്രത്യേകത. 2013-ല്‍ വീടു വാങ്ങുന്നവരുടെ ശരാശരി പ്രായം 31-45 ആയിരുന്നെങ്കില്‍ 2014-ല്‍ അത്‌ 29-42 ആയി കുറഞ്ഞിരിക്കുന്നു. 


കുടുംബവുമൊത്ത്‌ താമസിക്കാനാണ്‌ 39 ശതമാനം പേരും ടാറ്റ വാല്യൂ ഹോംസില്‍നിന്ന്‌ ഓണ്‍ലൈനായി വീടുകള്‍ ബുക്ക്‌ ചെയ്‌തത്‌. 59 ശതമാനം പേരും ബ്രോക്കര്‍മാരെയോ സെയില്‍സ്‌മാനെയോ കാണാതെയാണ്‌ ഓണ്‍ലൈനായി ബുക്ക്‌ ചെയ്‌തത്‌. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പര്യാപ്‌തമാണെന്ന്‌ 56 ശതമാനം പേരും കരുതുന്നു.

2014 ജനുവരി -ഒക്ടോബര്‍ മാസങ്ങളില്‍ ആകെ വീടുകള്‍ വാങ്ങിയവരില്‍ 25 ശതമാനവും വിദേശ ഇന്ത്യക്കാര്‍ ആയിരുന്നു. യുഎസ്‌എ, യുകെ, യുഎഇ, സൗത്ത്‌ ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ വിദേശഇന്ത്യക്കാര്‍. ഓണ്‍ലൈന്‍ സെയില്‍സിന്‌ താത്‌പര്യമെടുത്തവര്‍ 2013-ല്‍ 12 ശതമാനം വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായിരുന്നപ്പോള്‍ ഈ വര്‍ഷം അത്‌ 25 ശതമാനമായി ഉയര്‍ന്നു.