Breaking News

Trending right now:
Description
 
Oct 27, 2014

വനിതാ കമ്മീഷനംഗം പ്രമീളാദേവി സിനിമയില്‍ അഭിനയിക്കുന്നു

image നവാഗത സംവിധായകന്‍ അനില്‍രാജിന്റെ തൗസന്റ്‌ എന്ന സിനിമയില്‍ സംസ്ഥാന വനിതാകമ്മീനംഗം ജെ.പ്രമീളദേവി അഭിനയിക്കുന്നു. മുകേഷിന്റെ സഹോദരിയായ ദേവകി എന്ന കഥാപാത്രത്തെയാണ്‌ പ്രമീളാദേവി അവതരിപ്പിക്കുന്നത്‌. ഒരുദിവസംകൊണ്ട്‌ ചിത്രത്തിലെ സീനുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രമീളദേവിക്ക്‌ കഴിഞ്ഞു. യുവതാരങ്ങളായ ഭരത്‌, ബിയോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്‌. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമാണ്‌ ചിത്രീകരണം നടക്കുന്നത്‌. കോളജ്‌ പഠനകാലത്ത്‌ പ്രമീളാദേവി നാടകവേദികളില്‍ സജീവമായിരുന്നു. നേരത്തെയും സിനിമയില്‍ അഭിനയിക്കുന്നതിന്‌ അവസരം ലഭിച്ചിരുന്നെങ്കിലും തിരക്കുകള്‍മൂലം വേണ്ടെന്നുവച്ചു. ജോലിക്കു തടസം ഉണ്ടാകാത്തവിധത്തിലാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ സന്നദ്ധനാണെന്നു പ്രമീളാദേവി പറയുന്നു.