Breaking News

Trending right now:
Description
 
Oct 27, 2014

അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ രാത്രികാല അതിക്രമങ്ങളും അനാശാസ്യപ്രവര്‍ത്തനങ്ങളും പിടിച്ചുപറിയും മോഷണങ്ങളും നിയന്ത്രിക്കാന്‍ തെരുവു വിളക്കുകള്‍ തെളിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.

ആവശ്യമായ പലയിടങ്ങളിലും തെരുവു വിളക്കുകള്‍ ഘടിപ്പിച്ചിട്ടില്ല. ഉള്ളവയാകട്ടെ കേടായാല്‍ നന്നാക്കാറുമില്ല. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ പ്രോത്സാഹന പശ്ചാത്തലം ഒരുക്കരുതെന്നും ടി.ആര്‍.എ കൂട്ടിച്ചേര്‍ത്തു. റോഡുവക്കിലെ ബള്‍ബോ ട്യൂബ്‌ലൈറ്റോ ഫ്യൂസായാല്‍ അതു മാറ്റിയിടേണ്ട ചുമതല നാട്ടുകാരുടേതാക്കരുത്. പലയിടങ്ങളിലും പലപ്പോഴും ആവശ്യ സാമഗ്രികള്‍ നാട്ടുകാര്‍ പിരിവെടുത്തു വാങ്ങിയാണ് പോസ്റ്റില്‍ പിടിപ്പിക്കുന്നത്.