Breaking News

Trending right now:
Description
 
Oct 26, 2014

നിസാന്‍ ആഗോള വിപണിയില്‍നിന്ന്‌ 2,60,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു

image എയര്‍ബാഗുകളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഉണ്ടായിട്ടുള്ള വീഴ്‌ചകള്‍ പരിഹരിക്കുന്നതിനായി ജപ്പാന്‍ വാഹന നിര്‍മാതാക്കളായ നിസാന്‍ ആഗോളതലത്തില്‍ 2,60,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു. ഇവയില്‍ 9000 കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍നിന്നായിരിക്കും വിളിക്കുക. കോംപാക്ട്‌ മൈക്രയുടേയും സെഡാന്‍ പതിപ്പായ സണ്ണിയുടേയും മോഡലുകളാണ്‌ തിരിച്ചുവിളിക്കുന്നതിന്‌ തീരുമാനമെടുത്തിരിക്കുന്നത്‌. നിസാന്റെ എയര്‍ബാഗ്‌ വിതരണക്കാരായ തക്കാറ്റ നിര്‍മിച്ച എയര്‍ബാഗുകള്‍ ഉപയോഗിച്ച്‌ 2008-2012 കാലയളവില്‍ നിര്‍മിച്ച കാറുകള്‍ക്കാണ്‌ തകരാര്‍. ഉപഭോക്താക്കളെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും നിസാന്‍ വില്‌പനക്കാര്‍ കൃത്യതയോടെ നിര്‍മിച്ച എയര്‍ബാഗുകള്‍ തികച്ചും സൗജന്യമായും പണിക്കൂലി ഈടാക്കാതെയും മാറ്റി നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൈക്ര, സണ്ണി എന്നിവ കൂടാതെ അല്‍മേര, വേഴ്‌സ, പാറ്റ്‌റ്റോള്‍, ക്യൂബ്‌ എന്നീ മോഡലുകള്‍ക്കും ഇതേ തകരാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഈ മോഡലുകളും തിരിച്ചുവിളിക്കും. 2012 ജൂലൈയില്‍ ഓട്ടോ ഇന്‍ഡസ്‌ട്രി ബോഡിയായ സിയാംസാണ്‌ സ്വയമേയുള്ള തിരികെ വിളിക്കല്‍ ഇന്ത്യയില്‍ ആരംഭിച്ചത്‌. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ടൊയോട്ട, ഫോര്‍ഡ്‌, ഹോണ്ട, ജനറല്‍ മോട്ടോഴ്‌സ്‌ തുടങ്ങിയ വിവിധ നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ ഏഴു ലക്ഷത്തിലധികം വാഹന ങ്ങള്‍ തിരികെ വിളിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജനറല്‍ മോട്ടോഴ്‌സ്‌ മള്‍ട്ടി-യൂട്ടിലിറ്റി വാഹനമായ ടവേരയുടെ 1,10,000 കാറുകള്‍ തിരികെ വിളിച്ചിരുന്നു.