Breaking News

Trending right now:
Description
 
Oct 26, 2014

നടന്‍ അനൂപ്‌ മേനോന്റെ വിവാഹം ഡിസംബറില്‍

image നടനും തിരക്കഥാകൃത്തുമായ അനൂപ്‌ മേനോന്റെ വിവാഹം ഡിസംബറില്‍. കൊല്ലം പത്തനാപുരം സ്വദേശിനി ഷേമ അലക്‌സാണ്ടറാണ്‌ വധു. അഞ്ചുവര്‍ഷം നീണ്ട ഇവരുടെ സൗഹൃദം വിവാഹ തീരുമാനത്തിലെത്തുകയായിരുന്നു. കോഴിക്കോട്‌ സ്വദേശിയാണ്‌ അനൂപ്‌ മേനോന്‍. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ്‌ വിവാഹതീരുമാനമെടുത്തത്‌. ഷേമയ്‌ക്ക്‌ സിനിമാരംഗവുമായി ബന്ധമില്ല. ഇതിനോടകം അമ്പതു സിനിമകളില്‍ അനൂപ്‌ മേനോന്‍ അഭിനയിച്ചു. സിനിമാ രംഗത്ത്‌ എത്തിയിട്ട്‌ പത്തുവര്‍ഷമായി. ഏഴു തിരക്കഥകള്‍ രചിച്ചിട്ടുണ്ട്‌. അനൂപ്‌ മേനോന്റെ പുതിയ സിനിമ-ഡോള്‍ഫിന്‍സ്‌ അടുത്തമാസം തീയറ്ററുകളിലെത്തും.