Breaking News

Trending right now:
Description
 
Oct 25, 2014

നടി ഭാവന പാനി 10 വര്‍ഷത്തിനുശേഷം മലയാളത്തിലെത്തുന്നു

image പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തില്‍ ആരാധകരെ വിസ്‌മയിപ്പിക്കാന്‍ നടി ഭാവന പാനിയെത്തുന്നു. ചിത്രത്തില്‍ ഐറ്റം ഡാന്‍സാണ്‌ താരം അവതരിപ്പിക്കുന്നത്‌. 10 വര്‍ഷത്തിനുശേഷമാണ്‌ മലയാളത്തിലേക്ക്‌ ഭാവനയുടെ തിരിച്ചുവരവ്‌. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത വെട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു മലയളത്തിലുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായിരുന്നു ഭാവനപാനി. വെട്ടത്തിന്‌ ശേഷം ഞാന്‍ ഭാരതി എന്നൊരു രാജ്യാന്തര സംഗീത സ്‌റ്റേജ്‌ ഷോയില്‍ കരാറൊപ്പിട്ട്‌ യൂറോപ്പില്‍ യാത്ര ചെയ്യുകയായിരുന്നു. എട്ട്‌ മാസത്തോളം യൂറോപ്പില്‍ വിവിധ സ്‌റ്റേജ്‌ പരിപാടികളുമായി തിരക്കിലായിരുന്നു. നിരവധി സിനിമകളിലേക്ക്‌ അവസരം കിട്ടിയിരുന്നെങ്കിലും സിനിമയും നൃത്തവും തമ്മിലൊരു തീരുമാനം എടുക്കേണ്ട അവസരം വന്നപ്പോള്‍ നൃത്തം തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ്‌ ഭാവന പറയുന്നത്‌. - ഭാവന പറയുന്നു. അടുത്ത ഡാന്‍സ്‌ ഷോയ്‌ക്ക്‌ മുമ്പു മൂന്നു വര്‍ഷത്തെ അവധി ലഭിച്ചു. ഈസമയത്താണ്‌ പുതിയ അവസരം ലഭിച്ചത്‌. പ്രിയദര്‍ശന്റെ സിനിമയിലൊരു ചെറിയ വേഷമാണെങ്കില്‍ പോലും ഞാനത്‌ ചെയ്യും. ഗാന ചിത്രീകരണത്തിന്റെ തലേദിവസമാണ്‌ തനിക്ക്‌ ചിത്രത്തിന്റെ ഫോണ്‍ കോള്‍ വന്നത്‌. അപ്പോള്‍ തന്നെ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു- ഭാവന വ്യക്തമാക്കി. പ്രിയദര്‍ശന്റെ ബോളിവുഡ്‌ ത്രില്ലറായ തേസിലും ഭാവന ഒരു അതിഥി വേഷം അവതരിപ്പിച്ചിട്ടുണ്ട്‌.