Breaking News

Trending right now:
Description
 
Oct 25, 2014

തേങ്ങാപ്പാല്‍ ചായയ്‌ക്ക്‌ അമേരിക്കയില്‍ പ്രിയമേറി; കേരളത്തില്‍ സാധ്യത

image തേങ്ങാപ്പാല്‍ ഉപയോഗിച്ച ചായയ്‌ക്കും കാപ്പിക്കും അമേരിക്കയില്‍ പ്രിയമേറുന്നു. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബര്‍ക്‌സ്‌ ആണ്‌ കാപ്പിയിലും ചായയിലും തേങ്ങാപാലുമായി രുചിഭേദങ്ങളുടെ പരീക്ഷണം നടത്തുന്നത്‌. അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ സ്റ്റാര്‍ബക്‌സിന്റെ കാപ്പിക്കടകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച കാപ്പിയും ചായയും വിറ്റഴിക്കുന്നത്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. അമേരിക്കയിലെ ഈ വിജയം കേരളത്തിലേക്ക്‌ എത്തുന്ന നാള്‍ വിദൂരമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മൃഗപ്പാലിന്റെ കുഴപ്പങ്ങള്‍ ഇല്ലാതെ കൂടുതല്‍ രുചിയുള്ള ചായയും കാപ്പിയും കിട്ടുമെന്നത്‌ ചായകുടിയന്മാര്‍ സ്വാഗതം ചെയ്യുകയും ചെയ്യും. ഇങ്ങനെവന്നാല്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക്‌ പുതിയൊരു വസന്തമായിരിക്കും ഉണ്ടാവുക. മൃഗങ്ങളുടെ പാലിലെ കൊഴുപ്പ്‌ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാന്‍ തേങ്ങാപ്പാലിന്‌ കഴയും. മൃഗപ്പാലിനേക്കാള്‍ പോഷകഗുണമേറിയതാണ്‌ തേങ്ങാപ്പാലെന്നു വിദഗ്‌ധര്‍ സമ്മതിക്കുന്നുണ്ട്‌. മൃഗക്കൊഴുപ്പ്‌ ഉണ്ടാക്കിയേക്കാവുന്ന ചീത്ത കൊളസ്‌ട്രോളിനെ ഒഴിവാക്കാന്‍ തേങ്ങാപ്പാലിനുകഴിയും. വിവിധ രാജ്യങ്ങളിലായി 11,800 ശാഖകള്‍ സ്റ്റാര്‍ബര്‍ക്‌സ്‌ കമ്പനിക്കുണ്ട്‌. ഇന്ത്യയില്‍ ബാംഗ്ലൂരിലും മുംബൈയിലും പൂനെയിലും ഡല്‍ഹിയിലും കാപ്പിക്കടകളുണ്ട്‌. പുതിയ പരീക്ഷണം ഇവിടങ്ങളിലും കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ്‌ കമ്പനിയുടെ തീരുമാനം.