Breaking News

Trending right now:
Description
 
Nov 26, 2012

സ്‌പൈസ്‌ ജെറ്റ്‌ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

image ന്യൂഡല്‍ഹി: സ്‌പൈസ്‌ ജെറ്റ്‌ കൊച്ചിയില്‍ നിന്ന്‌ മാലി, ദുബായ്‌ എന്നിവടങ്ങളിലേക്കും അഹമ്മദാബാദില്‍ നിന്ന്‌ ദുബായിയിലേക്കും നേരിട്ടു പുതിയ പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങളോടെ 4999 രൂപയാണു മാലി ടിക്കറ്റ്‌ നിരക്ക്‌. മാലി സര്‍വീസ്‌ 29നും ദുബായ്‌ സര്‍വീസ്‌ ഡിസംബര്‍ അഞ്ചിനും ആരംഭിക്കും. മാലി റൂട്ടില്‍ 78 സീറ്റ്‌ ബൊംബാര്‍ഡിയര്‍ ക്യൂ 400 വിമാനവും ദുബായ്‌ റൂട്ടില്‍ 187 സീറ്റ്‌ ബോയിംഗ്‌ 737-800 വിമാനവും സര്‍വീസ്‌ നടത്തും.