Breaking News

Trending right now:
Description
 
Oct 24, 2014

മോഹന്‍ലാലും അമലാപോളും ലൈലാ ഓ ലൈലായില്‍ വീണ്ടും ഒന്നിക്കുന്നു

image ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലായില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. സന്തോഷ്‌ കോട്ടായി, പ്രീതനായര്‍, ജിനു ആന്റണി എന്നിവരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ബാംഗ്ലൂരില്‍ ഷൂട്ടിങ്‌ പുരോഗമിക്കുകയാണ്‌. അമലാ പോളാണ്‌ നായിക. റണ്‍ബേബി റണ്‍ എന്ന ഹിറ്റ്‌ ചിത്രത്തിനുശേഷം ജോഷി-മോഹന്‍ലാല്‍-അമല ടീം വീണ്ടും ഒന്നിക്കുകയാണ്‌. മെട്രോ നഗരത്തിലെ ബിസിനസ്‌ സാമ്രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണിത്‌. ബിസിനസ്‌ പ്രമുഖരാണ്‌ ജയമോഹനും ഷഹീദ്‌ ഖാദറും. ജയമോഹന്റെ ജീവിതത്തിലേക്ക്‌ അഞ്‌ജലി കടന്നുവരുന്നു. സംഘര്‍ഷഭരിതമായ ഇവരുടെ പ്രണയകഥയാണ്‌ ജോഷി ലൈലാ ഓ ലൈലായില്‍ ദൃശ്യവത്‌കരിക്കുന്നത്‌. ബോളിവുഡ്‌ ചിത്രം കഹാനിയുടെ സഹരചയിതാവായ മലയാളി സുരേഷ്‌ നായരാണ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതിയിരിക്കുന്നത്‌. മറ്റുനടന്മാര്‍ക്കൊപ്പം തമിഴ്‌ നടന്‍ സത്യരാജും ബോളിവുഡ്‌ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്‌.