Breaking News

Trending right now:
Description
 
Nov 26, 2012

പുകവലി തലച്ചോര്‍ തകരാറിലാക്കുമെന്ന്‌ പഠനം

image ലണ്ടന്‍: അമിത പുകവലി തലച്ചോറിനെ നശിപ്പിക്കുമെന്നും ക്രമേണ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും പ്രതികരണശേഷിയും തകരാറിലാകുമെന്നും പുതിയ പഠനങ്ങ ള്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ കിംഗ്‌സ്‌ കോളജിലെ ഗവേഷകര്‍ 8,800 സ്‌ത്രീ-പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണിത്‌. പുകവലി ആരോഗ്യത്തോ ടൊപ്പം മനസും തകരാറിലാക്കുമെന്ന്‌ എയ്‌ജ്‌ ആന്‍ഡ്‌ എയ്‌ജിംഗ്‌ എന്ന ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അമിതമായ പുകവലി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കും. ഇതേത്തുടര്‍ന്ന്‌ ഓര്‍മശക്തി അതിവേഗം കുറയും. അമിത പുകവലി ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും സ്‌ട്രോക്കിനും കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്‌. കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ക്കു കാരണം പുകയിലയുടെ ഉപയോഗമാണെന്ന്‌ നേരത്തെ തന്നെ വിദഗ്‌ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌.