Breaking News

Trending right now:
Description
 
Oct 24, 2014

മലയാളി മുത്തശ്ശി ലിംക ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌സില്‍ ഇടം നേടുന്നു

image അവിവാഹിതയായ ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ലിംക ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌സില്‍ ഇടം നേടുന്നു. തൃശൂര്‍ പാറന്നൂര്‍ കുന്നത്തു വാഴപ്പിള്ളി റോസയെയാണ്‌ (കുഞ്ഞന്ന) 2015ലെ വേള്‍ഡ്‌ റിക്കാര്‍ഡ്‌സില്‍ പരിഗണിക്കുന്നത്‌. ലിംക ബുക്ക്‌ അധികൃതര്‍ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിരുന്നു. 112കാരിയായ റോസ ലിംക ബുക്കില്‍ ഇടം നേടുന്നതോടെ തൃശൂര്‍ ജില്ലയും ലോകത്തിന്റെ നെറുകയിലെത്തും. അന്തോണിയുടെയും അച്ചുണ്ണിയുടെയും മകളാണ്‌. ഇത്രയും പ്രായം ചെന്ന മുത്തശ്ശി തൃശൂരില്‍ ജീവിച്ചിരിക്കുന്നതറിഞ്ഞ്‌ ജില്ലാ ഭരണകൂടവും വിവിധ സംഘടനകളും വീട്ടിലെത്തി ആദരിച്ചിരുന്നു.