Breaking News

Trending right now:
Description
 
Oct 23, 2014

ആമസോണിന്റെ 'പേ വിത്ത്‌ സേവനം ഇന്ത്യയിലും

image ആമസോണിന്റെ പേ വിത്ത്‌ ആമസോണ്‍ സേവനം ഇന്ത്യയിലും ലഭ്യമാക്കുന്നു. രാജ്യത്തിന്റെ ഏതു കോണിലുള്ള ചെറുകിട, ഇടത്തരം വില്‍പനക്കാര്‍ക്കു പോലും ഈ പേയ്‌മെന്റ്‌ സേവനം ഉപയോഗിച്ച്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാം.
ഓണ്‍ലൈനില്‍ പണം സ്വീകരിക്കാനുള്ള നടപടികള്‍ പൂര്‍ണമായി ആമസോണ്‍ ഏറ്റെടുക്കുകയാണിവിടെ. വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ സെറ്റ്‌ അപ്പ്‌ ചെയ്യാവുന്നതാണ്‌ ഈ സേവനം. ആന്‍ഡ്രോയ്‌ഡ്‌, ഐഒഎസ്‌, വിന്‍ഡോസ്‌ പ്‌ളാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്‌ ഈ സേവനം.
പര്‍ച്ചേസ്‌ നടത്താന്‍ സുരക്ഷിതമായ ഒരു പ്‌ളാറ്റ്‌ഫോമിന്റെ ലഭ്യത ചെറുകിട ബിസിനസുകള്‍ക്ക്‌ കൂടി ഉറപ്പു വരുത്തുകയാണ്‌ ആമസോണ്‍ ഇതിലൂടെ. പര്‍ച്ചേസുകള്‍ക്ക്‌ ആമസോണ്‍ ബയര്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്യും.