Breaking News

Trending right now:
Description
 
Oct 23, 2014

നില്പ്പ് സമരത്തിന്‌ ഐക്യദാർഡ്യം പ്രക്യാപിച്ചു 'നടപ്പ് സമരം' നടത്തുന്നു

Arumughan Pathichira
image ഭൂമിക്ക് വേണ്ടി സെക്രട്ടറിയെറ്റിൽ ആദിവാസികൾ നടത്തുന്ന നില്പ്പ് സമരത്തിന്‌ ഐക്യദാർഡ്യം പ്രക്യാപിച്ചു കൊണ്ട് പാലക്കാട്‌ ആം ആദ്മി പാർട്ടി ഒക്ടോബർ 24 ന് സിവിൽ സ്റ്റേഷന് മുൻപിൽ 'നടപ്പ് സമരം' നടത്തുന്നു. സിവിൽ സ്റ്റേഷന് മുൻപിൽ തുടങ്ങി ടൌണിലെ എല്ലാ മുക്കിലും, മൂലയിലും കൂടി നില്പ്പ് സമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. സമരത്തിന്‌ പിന്തുണ ഉറപ്പാക്കാനും, ഐക്യദാർഡ്യം പ്രക്യാപിക്കാനും പോതുജങ്ങല്ക്കും പങ്കാളികളാകാം. നില്പ്പ് സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കത്തുകൾ അയക്കും. അതിലും പോതുജങ്ങല്ക്കും പങ്കാളികളാകാം. പാലക്കാട്‌ ജില്ലയിലെ ബഹുജന സമരപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊതുപ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും. ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.കാർത്തികേയൻ, മുന് ജില്ല കണവീനെർ വേണുഗോപാലൻ, പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ, സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസൻ, NAPM സംസ്ഥാന കണ്‍വീനർ എം.എൻ.ഗിരി, നില്പ്പ് സമര ഐക്യദാർഡ്യ സമിതി പ്രവർത്തകൻ വി.ഡി.മജീന്ദ്രൻ എന്നിവർ പരിപാടിക്ക് അഭിവാദ്യങ്ങൾ നേരും. പാലക്കാട്‌ ജില്ലയിലെ മുഴുവൻ ആം ആദ്മി പാർട്ടി പ്രവർത്തകരും, നാട്ടുകാരും, ജനകീയ സംഘടന പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു