Breaking News

Trending right now:
Description
 
Oct 23, 2014

മലാലയുടെ പേരില്‍ വനിതാ ക്രിക്കറ്റ്‌ കപ്പ്‌ വരുന്നു

image സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മലാല യൂസഫ്‌സായുടെ (17) പേരില്‍ വനിതാ ക്രിക്കറ്റ്‌ കപ്പ്‌ വരുന്നു. മലാലയെ ആദരിക്കുന്നതിന്റെ ഭാഗമായിട്ട്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നത്‌. പാക്കിസ്ഥാനിലെ വനിതാ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കാനും അവര്‍ക്ക്‌ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ്‌ മലാലയുടെ പേരില്‍ ക്രിക്കറ്റ്‌ കപ്പ്‌ ഒരുക്കുന്നതെന്ന്‌ പിസിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ കൂടിയാലോചനയ്‌ക്കു ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. അതേസമയം, മലാലയ്‌ക്കു ലഭിച്ച പുരസ്‌കാരമായ ഒരുലക്ഷം ഡോളര്‍ മാതൃരാജ്യമായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനായി നല്‍കുമെന്നു മലാല അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരാന്‍ പുരസ്‌കാരം തനിക്കു പ്രോത്സാഹനമായെന്നും മലാല പറഞ്ഞു.