Breaking News

Trending right now:
Description
 
Oct 23, 2014

ഛായാഗ്രാഹകന്‍ അശോക്‌കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു

image മലയാളത്തില്‍ ഉള്‍പ്പടെ 150 തോളം സിനിമകള്‍ക്ക്‌ കാമറ ചലിപ്പിച്ച തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ അശോക്‌ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ ആറ്‌ മാസമായി ചികിത്സയിലായിരുന്നു. നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിന്‌ 1980 ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ ലഭിച്ചു. ഈ ചിത്രം തമിഴ്‌നാട്‌ സര്‍ക്കാര്‍ പുരസ്‌കാരവും അദ്ദേഹത്തിന്‌ നേടിക്കൊടുത്തു. ഇതു കൂടാതെ അന്ന്‌ പെയ്‌ത മഴയില്‍ (1988) എന്ന ചിത്രവും അദ്ദേഹത്തെ തമിഴ്‌നാടിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന്‌ അര്‍ഹനാക്കി. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരങ്ങളും അശോക്‌ അഗര്‍വാളിനെ തേടിയെത്തിയിട്ടുണ്ട്‌. ആറു സിനിമകള്‍ സംവിധാനം ചെയ്‌തു. കുട്യേടത്തി, ലോറി, തകര, നവംബറിന്റെ നഷ്ടം, ഡെയ്‌സി, ഒരുക്കം, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, മൈഡിയര്‍ കുട്ടിച്ചാത്തന്‍, പറന്ന്‌ പറന്ന്‌ പറന്ന്‌, എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌, നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്‌ തുടങ്ങിയ മലയാളസിനിമകള്‍ക്കാണ്‌ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചത്‌. ഉല്ലാസപറകള്‍, വസന്തകാല പറവകള്‍, നെഞ്ചത്തൈ കിള്ളാതെ, ജോണി, നടികന്‍, ജീന്‍സ്‌ തുടങ്ങി നിരവധി ശ്രദ്ധേയമായ തമിഴ്‌ ചിത്രങ്ങള്‍ക്കുവേണ്ടിയും കാമാഗ്‌നി, സച്ച പ്യാര്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും ബ്ലാക്‌ വാട്ടേഴ്‌സ്‌ എന്ന ഇംഗ്ലീഷ്‌ ചിത്രത്തിനും അശോക്‌കുമാര്‍ കാമറ ചലിപ്പിച്ചു.