Breaking News

Trending right now:
Description
 
Oct 23, 2014

മാരുതിയുടെ പുതിയ ഓള്‍ട്ടോ കെ-10 നവംബറില്‍

image മാരുതി സുസുകിയുടെ ജനപ്രിയ മോഡലായ ഓള്‍ട്ടോ കെ-10ന്റെ പുതിയ പതിപ്പ്‌ നവംബറില്‍ വിപണിയിലെത്തും. ഓട്ടോമാറ്റിക്‌ ഗിയര്‍ സംവിധാനമുള്ള മോഡലാണിത്‌. 200 കോടി രൂപയാണ്‌ പുതിയ മോഡലിനായി കമ്പനി ചെലവഴിച്ചത്‌. കാറിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്താതെയാണ്‌ പുതിയ മോഡല്‍ തയാറാക്കുന്നത്‌. പെട്രോള്‍ മോഡലിന്‌ ലിറ്ററിന്‌ 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടാകും. അതേസമയം സിഎന്‍ജി മോഡലിന്‌ ലിറ്ററിന്‌ 32.26 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമയയെന്ന്‌ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.