Breaking News

Trending right now:
Description
 
Oct 22, 2014

തേക്കടിയില്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തീരുമാനം; ഓണ്‍ലൈന്‍ ബുക്കിങിന്‌ സൗകര്യം

image രാജ്യാന്ത്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ പ്രവേശനനിരക്ക്‌, ബോട്ടിങ്‌ എന്നിവയുടെ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തീരുമാനം. ശനിയാഴ്‌ചയോടെ പുതിയ നിരക്ക്‌ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ സേവനങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ്‌ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ 10 രൂപാ മുതല്‍ 1000 രൂപാവരെയാണ്‌ വിവിധ സേവനങ്ങള്‍ക്ക്‌ ഈടാക്കുന്നത്‌. ഇതിന്‌ 50 ശതമാനം വര്‍ധനവാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. പുതിയ നിരക്ക്‌ പ്രകാരം ബോട്ട്‌ ചാര്‍ജ്‌ ആളൊന്നിന്‌ നിലവിലുള്ള 150 രൂപയില്‍നിന്ന്‌ 225 ആയി വര്‍ധിക്കും. ചെക്ക്‌ പോസ്‌റ്റില്‍നിന്നു ബോട്ട്‌ ലാന്‍ഡിങ്ങിലേക്കുള്ള പ്രവേശനിരക്കില്‍ വിനോദസഞ്ചാരികളില്‍നിന്ന്‌ 300 രൂപയാണ്‌ ഈടാക്കുന്നത്‌. അതേസമയം ആഭ്യന്തര സഞ്ചാരികളില്‍നിന്ന്‌ 25 രൂപയും. ഇവയ്‌ക്കും വര്‍ധന ഉണ്ടായിട്ടുണ്ട്‌. വനംവകുപ്പിന്റെ ഡോര്‍മിറ്ററി, ഗസ്‌റ്റ്‌ഹൗസ്‌ നിരക്കുകളിലും വര്‍ധനയുണ്ടാവും. ബോട്ട്‌ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബു്‌ക്കുചെയ്യുന്നവര്‍ നിരക്കില്‍ 10.5 ശതമാനം കൂടുതലായി നല്‍കണം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്‌. വെബ്‌ സൈറ്റ്‌: www.periyartigerreserve.org, www.periyarfoundation.org