Breaking News

Trending right now:
Description
 
Nov 26, 2012

സ്വര്‍ണവിലയില്‍ സര്‍വകാല റിക്കാര്‍ഡ്‌

image ന്യൂഡല്‍ഹി: രാജ്യത്ത്‌ സ്വര്‍ണവിലയില്‍ സര്‍വകാല റിക്കാര്‍ഡ്‌. 10 ഗ്രാം സ്വര്‍ണത്തിന്‌ 100 രൂപ ഉയര്‍ന്ന്‌ 32,950 രൂപയാണ്‌ വില. വിവാഹ സീസണ്‍ പ്രമാണിച്ച്‌ ചില്ലറ- മൊത്തവില്‍പനക്കാര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിയതാണ്‌ വില ഉയര്‍ന്നതിനു കാരണം.

സെപ്‌റ്റംബര്‍ 14 ന്‌ 10 ഗ്രാം സ്വര്‍ണത്തിന്‌ വില 32,900 രൂപയായിരുന്നു. ഇതായിരുന്നു രാജ്യത്ത്‌ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഡോളറിനെ അപേക്ഷിച്ച്‌ രൂപയുടെ മൂല്യം കുറഞ്ഞതാണ്‌ സ്വര്‍ണവില ഉയരാന്‍ കാരണമായതെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. ഈയിടെതന്നെ മൂന്ന്‌ സീസണുകളിലായി സ്വര്‍ണത്തിന്‌ 450 രൂപയാണ്‌ ഉയര്‍ന്നത്‌. ഒരു പവന്‍ സ്വര്‍ണത്തിന്‌ 25,650 രൂപയാണ്‌ ഡല്‍ഹിയിലെ വില.